നിർബന്ധിത മത പരിവർത്തനം: അപ്പീൽ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് നിർബന്ധിത പരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചുള്ള ഹരജി തള്ളിയ മദ്രാസ് ഹൈകോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി. പ്രശസ്തി ആഗ്രഹിച്ചു​കൊണ്ടുള്ളതാണ് ഹരജിയെന്നും ഇത്തരം ഹരജികൾ സമുഹത്തിൽ ഭിന്നതയുണ്ടാക്കുമെന്നും ജസ്റ്റിസ് ഇന്ദിര ബാനർജി, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

കൃസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനം നിരീക്ഷിക്കാൻ സമിതി രൂപീകരിക്കണമെന്ന് കേന്ദ്ര, തമിഴ്നാട് സർക്കാറുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സമർപ്പിച്ച പൊതു താൽപര്യ ഹരജി മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു.

ഇത്തരം ഹരജികളിലൂടെ നിങ്ങൾ സമുദായ സൗഹാർദം തകർക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ബെഞ്ച് അപ്പീൽ ചെലവു സഹിതം തള്ളിയത്.

Tags:    
News Summary - Supreme Court refuses plea on forcible religious conversion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.