ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെതിരെ രാജ്യത്തെ വിവിധ കോടതികളിലുള്ള ഹരജികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാറിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. നോട്ട് അസാധുവാക്കിയത് ചോദ്യംചെയ്ത് അതത് ഹൈകോടതികളിൽ നൽകിയിരിക്കുന്ന ഹരജിയുമായി സഹകരണ ബാങ്കുകൾക്ക് മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം കേസുകൾ സുപ്രീംകോടതിയിലേക്കോ ഏതെങ്കിലുമൊരു ൈഹകോടതിയിലേക്കോ മാറ്റണമെന്ന കേന്ദ്രസർക്കാറിെൻറ ആവശ്യം ഡിസംബർ രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. നോട്ട് പിൻവലിച്ചതിനെതിരെ ഹരജി നൽകിയവർക്ക് ഇതുസംബന്ധിച്ച നോട്ടീസ് അയക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നേരത്തെയും കേന്ദ്രസർക്കാറിനെതിരെ സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് കലാപമുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.