ന്യൂഡൽഹി: തനിക്കും റിപ്പബ്ലിക് ടിവിക്കുമെതിരായ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് ഗോസ്വാമി സമർപ്പിച്ച ഹരജിയിലെ ആവശ്യങ്ങൾ അതിമോഹമാണെന്ന് സുപ്രീം കോടതി. നേരത്തെ, കുടിശ്ശിക കൊടുക്കാത്തതിനാൽ ഇൻറീരിയർ ഡിസൈനർ ആത്മഹത്യ ചെയ്ത കേസിൽ അർണബ് ഗ്വോസാമിക്ക് അതിവേഗം ജാമ്യം നൽകിയ സുപ്രീംകോടതി ബെഞ്ച് തന്നെയാണ് ഇത്തവണ ഹരജിയിലെ ആവശ്യങ്ങൾ അതിമോഹമാണെന്ന് ചൂണ്ടികാട്ടിയതും. മറ്റു പല കേസുകളിലും ജാമ്യ ഹരജി പരിഗണിക്കാൻ തന്നെ കോടതി മടിക്കുേമ്പാൾ പ്രത്യേക താൽപര്യമെടുത്ത് അർണബിന് ജാമ്യം നൽകിയത് പലരുടെയും പരിഹാസത്തിനിടയാക്കിയിരുന്നു. കേസുകൾ സി.ബി.ഐക്ക് കൈമാറണം, റിപ്പബ്ലിക് ടിവി ജീവനക്കാർക്ക് സുരക്ഷ ഏർെപ്പടുത്തണം തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ പുതിയ ഹരജി പിൻവലിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അർണബ് ഇപ്പോൾ നൽകിയ ഹരജിയിലെ ആവശ്യങ്ങളെല്ലാം അതിമോഹങ്ങളാണെന്ന് ജ. ചന്ദ്രചൂഡ് പറഞ്ഞു. ഹരജിയുടെ സ്വഭാവംതന്നെ അതിമോഹമാണ്. ഒരു ജീവനക്കാരനെയും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്യരുതെന്നും കേസ് സി.ബി.െഎക്ക് മാറ്റണമെന്നുമൊക്കെയാണ് ആവശ്യങ്ങളെന്നും ഹരജി പിൻവലിക്കുകയാണ് നല്ലതെന്നും അദ്ദേഹത്തിെൻറ അഭിഭാഷകൻ മിലിന്ദ് സാഥെയോട് ജ. ചന്ദ്രചൂഡ് പറഞ്ഞു.
പൊലീസിനെതിരെ കലാപത്തിന് പ്രേരിപ്പിച്ചതിനും ടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമത്തം നടത്തിയതിനും അർണബിനും റിപ്പബ്ലിക് ടിവിക്കുമെതിരെ മഹാരാഷ്ട്രയിൽ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.