ആർ.എസ്.എസ് റൂട്ട് മാർച്ചിനെതിരായ തമിഴ്നാട് സർക്കാറിന്റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സംസ്ഥാനത്ത് ആർ.എസ്.എസ് റൂട്ട് മാർച്ച് അനുവദിച്ചതിനെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. റൂട്ട് മാർച്ചിന് ഹൈകോടതി സിംഗിൾ ബെഞ്ച് വെച്ച ഉപാധികൾ റദ്ദാക്കിയ മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സമർപ്പിച്ച അപ്പീലും ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ ​ബെഞ്ച് തള്ളി.

തമിഴ്നാട് സർക്കാറിന്റെ എല്ലാ പ്രത്യേകാനുമതി ഹരജികളും തള്ളിയതായി കോടതി വ്യക്തമാക്കി. ആർ.എസ്.എസ് റൂട്ട് മാർച്ച് പൂർണമായും വിലക്കാനല്ല, ചില മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തമിഴ്നാട് സർക്കാർ ബോധിപ്പിച്ചിരുന്നു.

ബോംബ് സ്ഫോടനങ്ങൾ നടന്ന മേലകളിലും പോപുലർ ഫ്രണ്ടിന്റെ സ്വാധീനമേഖലകളിലും നിയന്ത്രണങ്ങളോടെ മാർച്ച് നടത്താമെന്നും സർക്കാർ ബോധിപ്പിച്ചു. എന്നാൽ സുപ്രീംകോടതി വിധിയോടെ അത്തരം നിയന്ത്രണങ്ങളില്ലാതെ ആർ.എസ്.എസ് റൂട്ട് മാർച്ച് തമിഴ്നാട്ടിൽ നടത്താൻ വഴിയൊരുങ്ങി.

Tags:    
News Summary - Supreme Court rejected Tamil Nadu government's plea against RSS root march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.