ന്യൂഡൽഹി: ബാബ്രി മസ്ജിദ് തകർക്കലിലെ ഗൂഢാലോചന കേസിലെ പ്രതികെള വെറുതെ വിട്ട വിധി പ്രസ്താവത്തിന് ശേഷം തനിക്ക് അനുവദിച്ച സുരക്ഷ നീട്ടണമെന്ന വിരമിച്ച ജഡ്ജി എസ്.കെ. യാദവിൻെറ ആവശ്യം സുപ്രീംകോടതി തള്ളി.
ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ജസ്റ്റിസുമാരായ നവീൻ സിൻഹ, കൃഷ്ണകുമാരി എന്നിവർ അംഗങ്ങളായ ബഞ്ചാണ് എസ്.കെ.യാദവിൻെറ ആവശ്യം തള്ളിയത്. വിധി പറഞ്ഞ കേസിൻെറ സങ്കീർണ സ്വഭാവം കണക്കിലെടുത്ത് സുരക്ഷ നീട്ടി നൽകണമെന്നായിരുന്നു യാദവിൻെറ ആവശ്യം.
കത്ത് വായിച്ചുവെന്നും അത് സുരക്ഷ നൽകുന്നതിന് ഉചിതമാണെന്ന് കണക്കാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
സെപ്റ്റംബർ 30നായിരുന്നു പ്രത്യേക കോടതി ബാബ്രി മസ്ജിദ് തകർത്തതിെല ഗൂഢാലോചന കേസിലെ പ്രതികളെ വെറുതെ വിട്ടത്.
തെളിവുകളുടെ അഭാവം ചുണ്ടിക്കാട്ടിയായിരുന്നു ബാബ്രി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട് ഗൂഡാേലാചനക്കുറ്റം ചുമത്തപ്പെട്ട എൽ.കെ. അദ്വാനി, ഉമ ഭാരതി, മുരളി മനോഹർ ജോഷി തുടങ്ങി മുതിർന്ന ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ 32 പ്രതികളെയും വെറുതെ വിട്ടത്. വിരമിക്കുന്നതിൻെറ തൊട്ടുമുമ്പായാണ് യാദവ് ഈ വിധി പ്രസ്താവിച്ചത്.
തർക്ക ഭൂമിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി േനരത്തേ വിധി പറഞ്ഞിരുന്നു. തർക്ക ഭൂമിയിലെ 2.77 ഏക്കർ ഭൂമി ക്ഷേത്രം നിർമ്മിക്കാനായി ട്രസ്റ്റിന് കൈമാറണമെന്നും മറ്റൊരിടത്ത് അഞ്ച് ഏക്കർ ഭൂമി പള്ളി നിർമിക്കാനായി നൽകാനും കഴിഞ്ഞ വർഷം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.