ന്യൂഡൽഹി: വിഷയങ്ങളെക്കുറിച്ച് ഒരറിവുമില്ലാത്ത അഭിഭാഷകർ കോടതിയിൽ ഹാജരാകുകപോലും ചെയ്യാതെ ചാനലുകളിൽ ചർച്ചക്കു പോകുന്നതിനെ സുപ്രീംകോടതി വിമർശിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തി ജനങ്ങളെ വഴിതെറ്റിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. കോടതി റിപ്പോർട്ടിങ്ങിൽ ശ്രദ്ധിക്കണമെന്ന് ബെഞ്ച് കോടതിമുറിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും ഉപദേശിച്ചു.
കേസിെൻറ വിശദാംശങ്ങൾ അറിയാൻ അഭിഭാഷകരോട് സംസാരിക്കുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങൾക്ക് സെൻസേഷനൽ വാർത്തയാക്കാനുള്ളതല്ല എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
ആന്ധ്രയിലെ ഒരു പള്ളിക്കേസിൽ കോടതി ആരാഞ്ഞ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വെളിപ്പെടുത്താൻ വിസമ്മതിച്ചതാണ് കോടതി പരാമർശത്തിനിടയാക്കിയത്.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്താൽ അത് പ്രശ്നത്തിനിടയാക്കുമെന്നും അതുകൊണ്ടാണ് തനിക്ക് തുറന്ന കോടതിയിൽ പറയാൻ കഴിയാത്തതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
ആ വാർത്ത നൽകിയതാരാണെന്ന് കോടതിമുറിയിലുണ്ടായിരുന്ന ലേഖകരോട് ചോദിെച്ചങ്കിലും ആളെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.