സുപ്രീംകോടതി

മണിപ്പൂർ പൊലീസിനോട് സുപ്രീംകോടതി: ‘ഇത് റിപ്പോർട്ടാണ്, കുറ്റകൃത്യമല്ല’

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡി​ന്റേ​ത് റി​പ്പോ​ർ​ട്ടാ​ണെ​ന്നും കു​റ്റ​കൃ​ത്യ​മ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് അം​ഗ​ങ്ങ​ളാ​യ മൂ​ന്ന് മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള വി​ല​ക്ക് വെ​ള്ളി​യാ​ഴ്ച​വ​രെ നീ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് മ​ണി​പ്പൂ​ർ പൊ​ലീ​സി​നു വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യെ കോ​ട​തി ഇ​ക്കാ​ര്യം ഓ​ർ​മി​പ്പി​ച്ച​ത്. അ​തേ​സ​മ​യം മ​ണി​പ്പൂ​ർ പൊ​ലീ​സി​ന്റെ എ​ഫ്.​ഐ.​ആ​ർ ത​ള്ളു​ന്ന​ത് ത​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും ഹ​ര​ജി മ​ണി​പ്പൂ​ർ ഹൈ​കോ​ട​തി​യി​​ലേ​ക്കോ ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ലേ​ക്കോ മാ​റ്റു​ന്ന കാ​ര്യ​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഹ​ര​ജി വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് മൂ​വ​രും വാ​ദി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് വ്യ​ക്ത​മാ​ക്കി. റി​പ്പോ​ർ​ട്ട് ആ ​വി​ഷ​യ​ത്തി​ലു​ള്ള അ​വ​രു​ടെ അ​ഭി​പ്രാ​യ​മാ​ണ്. ഇ​ത് മ​ണി​പ്പൂ​രി​ൽ ആ​രെ​ങ്കി​ലും പോ​യി കു​റ്റ​കൃ​ത്യം ചെ​യ്ത​തി​ന്റെ കേ​സ​ല്ല. റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്ത​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഇ​ള​വ് ന​ൽ​ക​രു​തെ​ന്നും ഭാ​വി​യി​ൽ മ​​റ്റേ​തെ​ങ്കി​ലും കേ​സു​ക​ളി​ൽ കീ​ഴ്വ​ഴ​ക്ക​മാ​യേ​ക്കാ​മെ​ന്നു​മൊ​ക്കെ താ​ങ്ക​ൾ വ​ലി​യ പ്ര​സ്താ​വ​ന ന​ട​ത്തി​യേ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ചീ​ഫ് ജ​സ്റ്റി​സ്, സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​ന്റെ വാ​ദ​ത്തി​ന് ത​ട​യി​ട്ടു.

കേ​സി​ന്റെ മെ​റി​റ്റി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ലെ​ന്നും മ​ണി​പ്പൂ​ർ ഹൈ​കോ​ട​തി​യി​ലേ​ക്ക് ഹ​ര​ജി​ക്കാ​രെ വി​ട​ണ​മെ​ന്നാ​ണ് താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ചു. ഇ​തേ​സ​മ​യം, കു​ക്കി പ്ര​ഫ​സ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​നു​നേ​രെ ന​ട​ന്ന ആ​​ക്ര​മ​ണം ചൂ​ണ്ടി​ക്കാ​ട്ടി​യ ഹ​ര​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ര​ജി​ക്കാ​ർ​ക്ക് മ​ണി​പ്പൂ​ർ ഹൈ​കോ​ട​തി​യി​ൽ ഓ​ൺ​ലൈ​നാ​യും ഹാ​ജ​രാ​കാ​മ​ല്ലോ എ​ന്നാ​യി​രു​ന്നു തു​ഷാ​ർ മേ​ത്ത​യു​ടെ പ്ര​തി​ക​ര​ണം. അ​തോ​ടെ ഈ ​റി​പ്പോ​ർ​ട്ടി​ന്റെ പേ​രി​ൽ എ​ന്തി​ന് ത​ങ്ങ​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന് സി​ബ​ൽ ചോ​ദി​ച്ചു. സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ മൂ​ന്നി​ന് കേ​സെ​ടു​ക്കു​ക​യും നാ​ലി​ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്തു. ത​ങ്ങ​ൾ​ക്ക് അ​ഭി​ഭാ​ഷ​ക​രെ​പോ​ലും വെ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സി​ബ​ൽ തു​ട​ർ​ന്നു.

ഇ​ത് ദേ​ശീ​യ​ത​ല​ത്തി​ൽ വി​ഷ​യ​മാ​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ങ്കി​ൽ ത​ങ്ങ​ൾ​ക്കും ക​ഴി​യു​മെ​ന്നും അ​ത​ല്ലെ​ങ്കി​ൽ ഹൈ​കോ​ട​തി കൈ​കാ​ര്യം​ചെ​യ്യ​ട്ടെ എ​ന്നും മേ​ത്ത പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ മ​ണി​പ്പൂ​ർ പൊ​ലീ​സി​ന്റെ എ​ഫ്.​ഐ.​ആ​ർ ത​ങ്ങ​ൾ ത​ള്ളു​ന്നി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ച​ന്ദ്ര​ചൂ​ഡ് വ്യ​ക്ത​മാ​ക്കി​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ലേ​ക്ക് പോ​കാ​ൻ ത​നി​ക്ക് പ​റ​യാ​മോ എ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് ചീ​ഫ് ജ​സ്റ്റി​സ് ചോ​ദി​ച്ച​പ്പോ​ൾ ഇ​തൊ​രു ദേ​ശീ​യ രാ​ഷ്ട്രീ​യ പ്ര​ശ്ന​മാ​ക​രു​തെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മേ​ത്ത വാ​ദി​ച്ചു. അ​തോ​ടെ കേ​സ് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് അ​റി​യി​ച്ചു. എ​ഡ​ിറ്റേ​ഴ്സ് ഗി​ൽ​ഡ് അം​ഗ​ങ്ങ​ളാ​യ ഭ​ര​ത് ഭൂ​ഷ​ൺ, സ​ഞ്ജ​യ് ക​പൂ​ർ, സീ​മ ഗു​ഹ എ​ന്നി​വ​ർ ത​യാ​റാ​ക്കി​യ 24 പേ​ജു​ള്ള വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഈ ​മാ​സം ര​ണ്ടി​നാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യു​ണ്ടാ​ക്കി​യ​തി​നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​നും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി മൂ​ന്നു പേ​ർ​ക്കു​മെ​തി​രെ ര​ണ്ട് ക്രി​മി​ന​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​നെ​തി​രെ എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 


മണിപ്പൂരിൽ പോയത് ഇന്ത്യൻ സേന പറഞ്ഞിട്ട് -എഡിറ്റേഴ്സ് ഗിൽഡ്

ന്യൂ​ഡ​ൽ​ഹി: എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ഓ​ഫ് ഇ​ന്ത്യ വ​സ്തു​താ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ്വ​യം താ​ൽ​പ​ര്യ​മെ​ടു​ത്ത് മ​ണി​പ്പൂ​രി​ൽ പോ​യ​ത​​ല്ലെ​ന്നും മ​റി​ച്ച്, ഇ​ന്ത്യ​ൻ സേ​ന​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് അ​വി​ടം സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നും വ​സ്തു​താ​ന്വേ​ഷ​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ഭ​ര​ത് ഭൂ​ഷ​ൺ, സ​ഞ്ജ​യ് ക​പൂ​ർ, സീ​മ ഗു​ഹ എ​ന്നി​വ​ർ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ​ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. എ​ന്തി​നാ​ണ് സേ​ന എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡി​നോ​ട് മ​ണി​പ്പൂ​രി​ൽ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ചോ​ദി​ച്ച​പ്പോ​ൾ, മ​ണി​പ്പൂ​രി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​​ത് എ​ന്താ​ണെ​ന്ന് വ​സ്തു​താ​പ​ര​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ക​ര​സേ​ന ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ന്ന് സി​ബ​ൽ മ​റു​പ​ടി ന​ൽ​കി.

ഇ​ന്ത്യ​ൻ സേ​ന എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡി​ന് അ​യ​ച്ച ക​ത്ത് കാ​ണ​ണ​മെ​ന്ന് ക​പി​ൽ സി​ബ​ൽ ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നോ​ട് പ​റ​ഞ്ഞു. ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണി​ത്. മ​ണി​പ്പൂ​രി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് അ​ധാ​ർ​മി​ക​മാ​ണ്. ഒ​രു പ​ക്ഷ​ത്തെ കേ​ൾ​ക്കാ​തെ മ​റു​പ​ക്ഷ​ത്തു​നി​ന്ന് കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ടാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ അ​വി​ടെ ന​ൽ​കി​യ​ത്. എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ഒ​രു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യാ​ൽ നി​ല​വി​ൽ ചു​മ​ത്തി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം ​കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും സി​ബ​ൽ വാ​ദി​ച്ചു.

Tags:    
News Summary - Supreme Court to Manipur Police: 'This is a report, not a crime'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.