ജയ് ഷാക്കും ഗാംഗുലിക്കും വേണ്ടിയുള്ള ഹരജി അടിയന്തരമായി പരിഗണിക്കും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെയും ഭാരവാഹിത്വത്തിന്‍റെ കാലാവധി നീട്ടാനുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) ഭരണഘടന ഭേദഗതിക്കുള്ള അപേക്ഷ അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ.

തുടർച്ചയായി ആറുവർഷം ഭാരവാഹിത്വത്തിലിരുന്നവർക്ക് മൂന്നു വർഷം പദവികൾ നൽകരുതെന്ന ജസ്റ്റിസ് ആർ.എം. ലോധ കമ്മിറ്റി ശിപാർശ പ്രകാരമുള്ള വ്യവസ്ഥ നിലനിൽക്കുന്നതിനാൽ പ്രസിഡന്‍റായ ഗാംഗുലിക്കും ജനറൽ സെക്രട്ടറിയായ ജയ് ഷാക്കും ഈ മാസം സ്ഥാനമൊഴിയേണ്ടി വരും. അത് ഒഴിവാക്കാനാണ് വ്യവസ്ഥ ഭേദഗതി ചെയ്യാൻ സുപ്രീംകോടതിയുടെ അനുമതി തേടിയത്. അടുത്തയാഴ്ചതന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

Tags:    
News Summary - Supreme Court To Take Up Sourav Ganguly, Jay Shah's BCCI Tenure Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.