കെജ്രിവാളിന്‍റെ ജാമ്യ ഹ‍രജിയിൽ സുപ്രീംകോടതി വിധി ഇന്ന്; കുറ്റപത്രം സമർപ്പിക്കാൻ ഇ.ഡി

ന്യൂഡൽഹി: ഡൽഹി മ​ദ്യ​ന​യവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേ​സി​ൽ ഇ.ഡി അറസ്റ്റ് ചെയ്ത് തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ ഇ​ട​ക്കാ​ല ജാ​മ്യാ​പേ​ക്ഷ​യി​ൽ സു​പ്രീം​കോ​ട​തി ഇന്ന് വി​ധി പ​റ​യും. ഹ​ര​ജി​യി​ൽ കെ​ജ്രി​വാ​ളി​ന്റെ​യും ഇ.​ഡി​യു​ടെ​യും വാ​ദം കേ​ട്ട ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ​ദ​ത്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക.

കെ​ജ്രി​വാ​ളി​നെ സ്ഥി​രം കു​റ്റ​വാ​ളി​യെ​ന്ന നി​ല​യി​ൽ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ൽ ഇ​ട​ക്കാ​ല ജാ​മ്യം പരിഗണിക്കു​മെ​ന്നും ചൊ​വ്വാ​ഴ്ച വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ ബെ​ഞ്ച് സൂ​ചി​പ്പി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ചു​മ​ത​ല വ​ഹി​ക്ക​രു​തെ​ന്ന ഉ​പാ​ധി​യോ​ടെ ജാ​മ്യം ന​ൽ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ബെ​ഞ്ച് ന​ൽ​കി​യ​ത്.

കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഡൽഹിയിൽ പല ഫയലുകളും തീർപ്പാക്കാനാകാതെ കിടക്കുന്നു. പല തവണ ഇ.ഡിക്ക് മറുപടി നൽകി. എന്നാൽ ഇ.ഡി പ്രതികരിച്ചില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അതേസമയം, ജാമ്യ ഹരജിയെ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു ശക്തമായി എതിർക്കുകയാണ് ചെയ്തത്. ഗുരുതര കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാൾ. ജാമ്യം നൽകിയാൽ ദുരുപയോഗം ചെയ്യുകയും സമൂഹത്തിന് തെറ്റായ സന്ദേശം നൽകലുമാകും. ജയിലിലായിട്ടും കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണ്. സഹതാപത്തിന്റെ പേരിൽ ജാമ്യം നൽകരുത്. പ്രത്യേക വകുപ്പുകൾ ഇല്ലാത്ത കെജ്രിവാൾ ജയിലിൽ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇ.ഡി കോടതിയിൽ വാദിച്ചു.

അതിനിടെ, കെജ്രിവാളിനെതിരായ കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കാനാണ് ഇ.ഡി നീക്കം. കേസിൽ കെജ്‌രിവാളിനെ പ്രതിയെന്ന് രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും. കെജ്രിവാളിന് ജാമ്യം ലഭിക്കുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് ഇ.ഡി ഇന്ന് തന്നെ കുറ്റപത്രം സമർപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. കെജ്രിവാളിനെ പ്രധാന പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇ.ഡി കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വിചാരണ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ.

Tags:    
News Summary - Supreme Court verdict on Kejriwal's bail plea today; ED to submit the charge sheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.