ആപ് മുൻ കൗൺസിലറിനെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: 2020 ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസ് സംബന്ധിച്ച ഡൽഹി ഹൈകോടതിയുടെ സെപ്റ്റംബർ 16 ലെ ഉത്തരവ് റദ്ദാക്കാനാവശ്യമായ കാരണങ്ങൾ കാണുന്നില്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗിയും സി.ടി. രവികുമാറുമടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.

2020 മാർച്ച് 16 മുതൽ താഹിർ ഹുസൈൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒരേ കേസിൽ രണ്ട് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്യാൻ പാടി​ല്ലെന്ന ചട്ടം കേസിൽ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഹു​സൈനുവേണ്ടി ഹാജരായ അഭിഭാഷക മനേക ഗുരുസ്വാമി ചൂണ്ടിക്കാട്ടി.

എന്നാൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹുസൈൻ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി നോട്ടീസുൾപ്പ​ടെ അയച്ചിട്ടു​ണ്ടെന്നും ഹൈകോടതി കേസ് ജനുവരി 25 ന് പരിഗണിക്കാനിരിക്കുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Supreme Court Wont Stay Proceedings Against Ex AAP Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.