ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിക്കെതിരെയും ആം ആദ്മി പാർട്ടിക്കെതിരെയും നിരന്തരം ആരോപണം ഉന്നയിക്കുന്ന മുൻ മന്ത്രി കപിൽ മിശ്രക്കെതിരെ കെജ്രിവാളിെൻറ ഭാര്യ സുനിത കെജ്രിവാൾ. ‘പ്രകൃതിനിയമങ്ങൾ ഒരിക്കലും തെറ്റാറില്ല. ചതിയുടെയും തെറ്റായ ആരോപണങ്ങളുടെയും ഫലം മിശ്ര തീർച്ചയായും അനുഭവിക്കു’മെന്നും സുനിത ട്വീറ്റ് ചെയ്തു.
അതേസമയം, കെജ്രിവാളിെൻറ വിശ്വസ്തയായ ഭാര്യയാണ് സുനിതയെന്നായിരുന്നു കപിൽ മിശ്രയുടെ മറുപടി ട്വീറ്റ്. കെജ്രിവാളിനെതിരെ അവർ ഒന്നും പറയില്ലെന്നും മിശ്ര പ്രതികരിച്ചു. അതേസമയം, മിശ്രയുടെ ആരോപണങ്ങൾക്ക് കെജ്രിവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നു കാണിച്ച് മിശ്രയെ മന്ത്രി സഭയിൽനിന്ന് പുറത്താക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് കെജ്രിവാളിെനതിരെയും പാർട്ടിക്കെതിരെയും ആരോപണവുമായി രംഗത്തുവന്നത്. കെജ്രിവാൾ രണ്ടുകോടി കൈക്കൂലി വാങ്ങുന്നത് കണ്ടതായി ആരോപണം ഉന്നയിച്ച മിശ്ര, നേതാക്കളുടെ വിദേശ യാത്ര കണക്കുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരവും തുടങ്ങി. കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിനിടെ കുഴഞ്ഞുവീണതിെനത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.