സൂറത്ത്: ഗുജറാത്തിെല സൂറത്തിൽ ട്യൂഷൻ സെൻററിൽ തീപിടിത്തമുണ്ടയപ്പോൾ അഗ്നിശമന സേന എത്താൻ ൈവകിയെന്ന് ആക് ഷേപം. സംഭവ സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഫയർ സ്റ്റേഷനിൽ നിന്ന് യൂണിറ്റുകൾ എത്താൻ 45 മ ിനുട്ട് എടുത്തുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതാണ് അപകടത്തിെൻറ തീവ്രത വർധിക്കുന്നതിന് ഇടയാക്കിയതെന്നും ദൃക്സാക്ഷികൾ ആരോപിക്കുന്നു.
അഗ്നിശമന സേന തയാറെടുപ്പോടുകൂടിയാണ് വന്നിരുന്നതെങ്കിൽ മരണസംഖ്യ കുറക്കാനാവുമായിരുന്നെന്ന് തൊട്ടടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരും പറഞ്ഞു. അഗ്നിശമന സേനയുടെ പൈപ്പിൽ നിന്ന് ശ്കതി കുറഞ്ഞ രീതിയിലാണ് വെള്ളം പുറത്തു വന്നതെന്നും ഇത് തീ പെട്ടെന്നണക്കുന്നതിൽ പരാജയപ്പെടാൻ ഇടയായെന്നും നാട്ടുകാർ ആരോപിച്ചു.
വെള്ളിയാഴ്ച ഉച്ചക്കുണ്ടായ തീപിടിത്തത്തിൽ 20 കുട്ടികളാണ് മരിച്ചത്. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ട്യൂഷൻ സെൻററിൻെറ ഉടമക്കും കെട്ടിട ഉടമകൾക്കുെമതിരെ പൊലീസ് കേെസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.