സുഷമ സ്വരാജിന് വിട; സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക്

ന്യൂഡൽഹി: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്‍റെ സംസ്കാരം ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് ഡൽഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

രാവിലെ 11 മണി വരെ ഡൽഹി ജന്തർ മന്ദിറിലെ വസതിയിൽ പൊതുദർശനം. ശേഷം 12 മുതൽ മൂന്നു മണിവരെ ബി.ജെ.പി ആസ്ഥാനത്തേക്ക് പൊതുദർശനത്തിനായി ഭൗതിക ശരീരം കൊണ്ടു പോകും. തുടർന്ന് ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

ചൊവ്വാഴ്​ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്​ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിലായിരുന്നു (എയിംസ്​) സുഷമ സ്വരാജിന്‍റെ അന്ത്യം. വൃക്ക മാറ്റ​ിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയയായിരുന്ന സുഷമ കുറച്ചുകാലമായി രാഷ്​ട്രീയത്തിൽ സജീവമായിരുന്നില്ല.

Tags:    
News Summary - Sushma Swaraj Cremation Today 3PM -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.