ന്യൂഡൽഹി: ആന്ധ്രപ്രദേശ് ഗവര്‍ണറായി ചുമതലയേൽക്കുെമന്ന അഭ്യൂഹങ്ങൾ തള്ളി ബി.ജെ.പി നേതാവ് സുഷമ സ്വരാജ്. മുൻ വ ിദേശകാര്യമന്ത്രിയായിരുന്ന സുഷമയെ ആന്ധ്ര ഗവർണറായി നിയമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് കരുത്തുപകർന്നത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ്. ആന്ധ്ര ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിന് ആശംസകൾ അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത് വൈറലായി.
എന്നാല്‍, അരമണിക്കൂറിനുള്ളില്‍ ട്വീറ്റ് പിന്‍വലിച്ചു. ഇതിന് പിന്നാലെ താൻ ഗവർണറാകുമെന്ന വാർത്ത തെറ്റാണെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെത്തന്നെ വിശദീകരിച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഷമ സ്വരാജ് ഇക്കുറി നരേന്ദ്ര മോദി മന്ത്രിസഭയില്‍നിന്ന് വിട്ട് നിന്നത്. എസ്. ജയശങ്കറാണ് രണ്ടാം മോദി സര്‍ക്കാരിൽ വിദേശകാര്യമന്ത്രി.
The news about my appointment as Governor of Andhra Pradesh is not true.
— Sushma Swaraj (@SushmaSwaraj) June 10, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.