സുഷമ ഔദ്യോഗിക വസതി ഒഴിഞ്ഞു; ട്വിറ്ററിൽ അഭിനന്ദനം

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതി ഒഴിയുന്നു. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയ ിച്ചത്. 8, സഫ്ദർജങ് ലെയിൻ, ന്യൂഡൽഹി എന്ന വിലാസത്തിലോ ഫോൺ നമ്പറുകളിലോ തന്നെ ബന്ധപ്പെടാൻ ഇനി സാധിക്കില്ലെന്നാണ് ട്വീറ്റ്.

ഒന്നാം മോദി സർക്കാറിന്‍റെ മന്ത്രിസഭയിലുണ്ടായിരുന്ന കാലത്ത് അനുവദിച്ച ഔദ്യോഗിക വസതി ഒഴിയുകയാണെന്ന ട്വീറ്റിന് അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തി. പഴയ ഔദ്യോഗിക വസതിയിൽനിന്നും മാറാത്ത രാഷ്ട്രീയക്കാർ സുഷമ സ്വരാജിനെ മാതൃകയാക്കണമെന്നാണ് പ്രതികരണം.

രണ്ടാം മോദി സർക്കർ അധികാരമേറ്റ് ഒരു മാസത്തിനകമാണ് സുഷമ വസതി ഒഴിയുന്നത്. ആരോഗ്യപ്രശ്നങ്ങളാൽ സുഷമ സ്വരാജ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

Tags:    
News Summary - Sushma Swaraj vacates govt house-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.