സുഷമ സ്വരാജിന്‍റെ മകൾ ബി.ജെ.പി ഡൽഹി ലീഗൽ സെൽ കൺവീനർ

ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന നേതാവുമായിരുന്ന സുഷമ സ്വരാജിന്‍റെ മകളെ ബി.ജെ.പി ഡൽഹി സംസ്ഥാന ലീഗൽ സെൽ കൺവീനറായി നിയമിച്ചു. സുപ്രീംകോടതി അഭിഭാഷകയായ ബൻസൂരി സ്വരാജിനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പാർട്ടി പദവി നൽകിയത്.

ബി.ജെ.പിയെ ശക്തിപ്പെടുത്താൻ ബൻസൂരിക്ക് സാധിക്കുമെന്ന് ഡൽഹി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു.

പാർട്ടിയെ സേവിക്കാൻ അവസരം നൽകിയതിന് ബൻസൂരി സ്വരാജ് നന്ദി പറഞ്ഞു.

ഡൽഹി സംസ്ഥാനത്തെ ആദ്യ വനിത മുഖ്യമന്ത്രിയായിരുന്നു സുഷമ. 2019ലാണ് ബി.ജെ.പിയിലെ വനിത നേതാവായ സുഷമ സ്വരാജ് അന്തരിച്ചത്.

Tags:    
News Summary - Sushma Swaraj's daughter appointed co-convener of Delhi BJP's legal cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.