ന്യൂഡൽഹി: ബി.ജെ.പിയുടെ ആദ്യഘട്ട ലോക്സഭ സ്ഥാനാർഥി പട്ടികയിൽ അന്തരിച്ച മുൻ കേന്ദ്രവിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ മകൾ ബാംസുരി സ്വരാജും ഇടംപിടിച്ചു. ന്യൂഡൽഹിയിലെ ലോക്സഭ സീറ്റിൽ നിന്നാണ് നിന്നാണ് ബാംസുരി മത്സരിക്കുക. ബാസുരിയുടെ കന്നിയങ്കമാണിത്. അമ്മയുടെ അനുഗ്രഹമുണ്ടാകുമെന്നും അവരുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ പ്രയത്നിക്കുമെന്നും സ്ഥാനാർഥിത്വ വിവരമറിഞ്ഞയുടൻ ബാംസുരി പ്രതികരിച്ചു. സ്ഥാനാർഥിയായത് ബാംസുരി എന്ന വ്യക്തിയുടെ നേട്ടംകൊണ്ട് മാത്രമല്ലെന്നും ഡൽഹിയിലെ ഓരോ ബി.ജെ.പി പ്രവർത്തകർക്കും ഇതിൽ പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷമാണ് അഭിഭാഷകയായ ബാംസുരിയെ ബി.ജെ.പി ഡൽഹി ലീഗൽ സെല്ലിന്റെ സഹ കൺവീനറായി നിയമിച്ചത്.
നിയമമേഖലയിൽ 15 വർഷത്തെ പാരമ്പര്യമുണ്ട് ബാംസുരിക്ക്. 2007ൽ ഡൽഹി ബാർ കൗൺസിലിലാണ് അവർ എൻറോൾ ചെയ്തത്. വാർവിഖ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ലണ്ടൻ സ്കൂൾ ഓഫ് ലോയിൽ നിന്ന് നിയമബിരുദം നേടി. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിക്കു കീഴിലെ സെന്റ് കാതറിൻസ് കോളജിൽ നിന്ന് മാസ്റ്റർ ബിരുദവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.