ന്യൂഡൽഹി: ലോക് സഭാ നടപടികൾ കാമറയിൽ പകർത്തിയതിന് ആം ആദ്മി പാർട്ടി എം.പി ഭഗവന്ത് മന്നിനെ സസ്പെൻറ് െചയ്തു. ഒമ്പതംഗ ലോക് സഭാ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചാണ് സസ്പെൻഷൻ. ശീതകല സമ്മേളനത്തിെൻറ ഇനിയുള്ള സെഷനുകളിൽ നിന്നാണ് അദ്ദേഹത്തെ സ്പീക്കർ വിലക്കിയത്.
അനുചിതമായ െപരുമാറ്റം മൂലം പാർലമെൻറിെൻറയും പാർലമെൻറംഗങ്ങളുടെയും സുരക്ഷ ഭീഷണിയിലാക്കിയിരിക്കുകയാണ് ഭഗവന്ത് എന്നാണ് ലോക്സഭാ കമ്മിറ്റിയുടെ റിപ്പോർട്ട്. ഇൗ റിപ്പോർട്ട് അനുസരിച്ചാണ് സമ്മേളനത്തിൽ നിന്ന് വിലക്കിയത്.
പാർലിമെൻറിലേക്ക് വരുന്നതും സഭാ നടപടികളും കാമറയിൽ പകർത്തിയതാണ് ഭഗവന്ത് മന്നിനെ സസ്െപൻറ് ചെയ്യാൻ ഇടയാക്കിയത്. ബി.ജെ.പി ഇതര എം.പിമാർ ഭഗവന്തിന് നൽകണമെന്ന് ആവശപ്പെെട്ടങ്കിലും അദ്ദേഹം മാപ്പു പറയാൻ തയാറായില്ല. പകരം സുരക്ഷാ ഭീഷണി ഉണ്ടാക്കിയെന്ന ആരോപണം നിഷേധിക്കുന്ന ഇ മെയിൽ അയക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതേ തുടർന്നാണ് പാർലമെൻറ് നടപടികളിൽ നിന്ന് വിലക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.