പ്രവാചക നിന്ദ; ചോദ്യം ചെയ്യാന്‍ നുപൂർ ശർമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കൊൽക്കത്ത പൊലീസ്

കൊൽക്കത്ത: പ്രവാചകനെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ കൊൽക്കത്ത പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജൂൺ 20ന് മൊഴി രേഖപ്പെടുത്താന്‍ നർക്കൽദംഗ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു സ്വകാര്യ ടി.വി ചാനൽ ചർച്ചക്കിടെയാണ് നുപൂർ ശർമ്മ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയത്. ഇത് രാജ്യത്തിനകത്തും പുറത്തും നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

തൃണമൂൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറിയായ അബുൽ സൊഹൈലും ശർമ്മയ്‌ക്കെതിരെ കോണ്ടായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിന് പുറമേ മ​ഹാ​രാ​ഷ്ട്ര, ജ​മ്മു-​ക​ശ്മീ​ർ എ​ന്നീ സംസ്ഥാനങ്ങളിലൂം പ്ര​വാ​ച​ക നി​ന്ദ പ്ര​സ്താ​വ​ന​യി​ൽ ബി.​ജെ.​പി നേ​താ​ക്ക​ളാ​യ നൂ​പു​ർ ശ​ർ​മ, ന​വീ​ൻ​കു​മാ​ർ ജി​ൻ​ഡാ​ൽ എന്നി​വ​ർ​ക്കെതിരെ​ ​കേസ് രജിസ്റ്റർ ചെയ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ, താ​നെ, മും​ബ്ര എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​സു​ണ്ട്. താ​നെ​യി​ലെ ഭീ​വ​ണ്ടി പൊ​ലീ​സ്​ മു​മ്പാ​കെ നൂ​പു​ർ തി​ങ്ക​ളാ​ഴ്ച​യും ന​വീ​ൻ കു​മാ​ർ ബു​ധ​നാ​ഴ്ച​യും ഹാ​ജ​രാ​കാ​ൻ സ​മ​ൻ​സ് അയ​ച്ചു. മും​ബ്ര പൊ​ലീ​സി​ൽ 22 നും ​മും​ബൈ പൊ​ലീ​സിന് മു​മ്പാ​കെ 25 നുമാണ് ​ഹാ​ജ​രാ​കേണ്ടത്.

Tags:    
News Summary - Suspended BJP Leader Nupur Sharma Summoned By Kolkata Police Over Prophet Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.