ഭോപ്പാൽ: ബി.ജെ.പി എം.പി പ്രഞ്ജ സിങ് ഠാക്കൂറിന് ഭീഷണിക്കത്തുകൾ ലഭിച്ചതായി പരാതി. അപകടകരമായ കെമിക്കലുകൾ അട ങ്ങിയ കവറിലാണ് കത്ത് അയച്ചിരുക്കുന്നത്. ഉർദുവിലാണ് കത്ത് എഴുതിയിരുന്നത്. സംഭവത്തെ തുടർന്ന് പ്രജ്ഞ സിങ ്ങിെൻറ പരാതിയിൽ പൊലീസ് കേസെടുത്തു.
കവറിലുള്ള പൊടി കൈയ്യിലായതോടെ ചൊറിച്ചിൽ അനുഭവപ്പെട്ടതായി എം.പിയുടെ സഹായി പറഞ്ഞു. ഈ കെമിക്കൽ പരിശോധിക്കുന്നതിനായി പൊലീസ് ഫോറൻസിക് സയൻസ് ലബോർട്ടറിയിലേക്ക് അയച്ചു.
കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രജ്ഞ സിങ് എന്നിവരുടെ ചിത്രങ്ങളുണ്ട്. ഈ ചിത്രങ്ങൾ മുകളിൽ ചുവന്ന മഷികൊണ്ട് േക്ലാസ് ചിഹ്നം വരച്ചിട്ടുണ്ട്.
തനിക്ക് നേരത്തെയും ഭീഷണികത്തുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പൊലീസ് കേസെടുത്തില്ലെന്നും പ്രജ്ഞ സിങ് പറഞ്ഞു. രാസപദാർഥങ്ങളടങ്ങിയ കവർ അയച്ചത് തന്നെ അപകടപ്പെടുത്താണ്. ഇതിന് പിന്നിൽ ദേശവിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും പ്രജ്ഞ സിങ് ഠാക്കുർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.