ലഖ്നോ: ഉത്തര്‍പ്രദേശില്‍ പൊലീസുകാരൻ ഐ.ടി കമ്പനി മാനേജരെ വെടിവെച്ചു കൊന്നു. 38കാരനായ വിവേക് തിവാരിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പൊലീസ് ബൈക്കിൽ ഇടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്ന് പൊലീസ് അവകാശപ്പെട്ടു. ഇക്കാര്യം കാറില്‍ വിവേക് തിവാരിക്ക് ഒപ്പമുണ്ടായിരുന്നയാള്‍ നിഷേധിച്ചു. പൊലീസുകാരായ പ്രശാന്ത് കുമാറിനും ഒപ്പമുള്ള സന്ദീപ് കുമാറിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
പൊലീസിനെ അപകടപ്പെടുത്തി കടന്നുകളയാന്‍ ശ്രമിച്ച അക്രമികളാണ് കാറിലുള്ളെതന്ന് കരുതിയാണ് പ്രശാന്ത് വെടിവെച്ചതെന്ന് പൊലീസ് സീനിയര്‍ സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. കാറിെൻറ വിൻഡ്സ്ക്രീൻ തുളച്ചുചെന്ന തിര കഴുത്തിലാണ് കൊണ്ടത്. തുടര്‍ന്ന് കാര്‍ തൊട്ടടുത്ത പാലത്തിെൻറ തൂണില്‍ ഇടിച്ചുനിന്നു. പ്രാഥമിക അന്വേഷണത്തില്‍ പ്രശാന്ത് ചെയ്തത് സ്വയരക്ഷയുടെ പരിധിയില്‍ വരുന്നില്ലെന്ന് ഡി.ജി.പി ഒ.പി. സിങ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ച ഒന്നരക്കാണ് സംഭവം. വിവേക് തിവാരി സഞ്ചരിച്ച കാർ ലൈറ്റണച്ച് നിര്‍ത്തിയതായിരുന്നു. തങ്ങള്‍ അടുത്തെത്തിയപ്പോള്‍ കാർ പെെട്ടന്നെടുത്ത് ബൈക്കില്‍ ഇടിപ്പിച്ചു. ഇതാണ് വെടിവെക്കാൻ കാരണമെന്നാണ് പൊലീസുകാരനായ പ്രശാന്ത് കുമാര്‍ പറഞ്ഞത്.
സ്വയരക്ഷക്കാണ് വെടിവെച്ചത്. നിര്‍ത്താന്‍ പറഞ്ഞിട്ടും കാര്‍ പിന്നോട്ടെടുത്ത് വീണ്ടുമിടിച്ചു. പൊലീസ് കള്ളം പറയുകയാണെന്ന് വിവേക് തിവാരിയുടെ ഒപ്പം സഞ്ചരിച്ചയാള്‍ പറഞ്ഞു. ബൈക്ക് കാറിന് കുറുകെയിട്ട് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. ആരാണെന്ന് മനസ്സിലാകാത്തതിനാല്‍ വിവേക് കാര്‍ നിര്‍ത്തിയില്ല. ഒരു പൊലീസുകാരെൻറ കൈയില്‍ ലാത്തിയാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെയാള്‍ പിസ്റ്റള്‍ എടുത്ത് വെടിവെക്കുകയായിരുന്നു. ഗ്ലോബല്‍ ടെക് കമ്പനിയില്‍ അസി. മാനേജറായിരുന്നു വിവേക്. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.
പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ആവശ്യമെങ്കിൽ അന്വേഷണം സി.ബി.െഎക്ക് വിടണം. പ്രേത്യക സംഘത്തെ അേന്വഷണച്ചുമതല ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു. ഏറ്റുമുട്ടൽ കൊലയല്ലെന്നും ആവശ്യമെങ്കിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, സി.ബി.െഎ അന്വേഷണവും ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വിവേകിെൻറ ഭാര്യ കൽപന മുഖ്യമന്ത്രിക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.