ന്യൂഡൽഹി: ബംഗാൾ നിയമസഭ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളിൽ ബി.ജെ.പി പ്രവർത്തകർക്കെതിരായ അക്രമങ്ങളെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർ ഭയത്തോടെയാണ് ജീവിക്കുന്നത്. പലരും ബംഗാൾ വിട്ട് അസമിലാണ് താമസിക്കുന്നതെന്നും അദ്ദേഹം മോദിയെ ധരിപ്പിച്ചതായാണ് വിവരം.
ഡൽഹിയിലുള്ള സുവേന്ദു അധികാരി കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്രമന്ത്രിമാരെയും ബി.ജെ.പി നേതാക്കളെയും സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.