പശ്​ചിമബംഗാളിൽ സി.എ.എ നടപ്പാക്കണമെന്ന്​ മോദിയോട്​ ആവശ്യപ്പെട്ട്​ സുവേന്ദു അധികാരി

ന്യൂഡൽഹി: പശ്​ചിമബംഗാളിൽ സി.എ.എ നടപ്പാക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ ആവശ്യപ്പെട്ട്​ സംസ്ഥാന പ്രതിപക്ഷ നേതാവ്​ സുവേന്ദു അധികാരി. മോദിയുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ആവശ്യം ഉന്നയിച്ചത്​. പശ്​ചിമബംഗാളിൽ തെരഞ്ഞെടുപ്പിന്​ പിന്നാലെ നടന്ന അക്രമസംഭവങ്ങളുൾപ്പടെ കൂടിക്കാഴ്​ചയിൽ ചർച്ചയായെന്ന്​ സുവേന്ദു അധികാരി പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്​ച 40 മിനിറ്റ്​ നീണ്ടു നിന്നു.

സി.എ.എ നടപ്പാക്കാനുള്ള ശ്രമങ്ങൾ അഞ്ച്​ സംസ്ഥാനങ്ങൾ ആരംഭിച്ചിട്ടുണ്ട്​. പശ്​ചിമബംഗാൾ വേറെ രാജ്യമല്ല. രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ അശോക്​ ഗെഹ്​ലോട്ട്​ സി.എ.എയെ സ്വാഗതം ചെയ്​തിട്ടുണ്ട്​. പശ്​ചിമബംഗാൾ മറ്റൊരു രാജ്യമാണെന്നാണ്​ ചിലർ ചിന്തിക്കുന്ന​തെന്ന്​ മോദിയുമായുള്ള കൂടിക്കാഴ്​ചക്ക്​ ശേഷം സുവേന്ദു അധികാരി പറഞ്ഞു.

പശ്​ചിമബംഗാൾ തെര​ഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ സംസ്ഥാനത്ത്​ സി.എ.എ നടപ്പാക്കുമെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷായും പറഞ്ഞിരുന്നു. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ നന്ദിഗ്രാമിൽ നിന്ന്​ മത്സരിച്ച സുവേന്ദു അധികാരി ജയിച്ചിരുന്നു. 

Tags:    
News Summary - Suvendu Adhikari Urges PM Modi To Implement CAA In West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.