ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ അയോധ്യ വിഷയത്തെ കോടതിയിൽ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സിബലിന്‍റെ വാദങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമായിരുന്നു. അവർ കേസിൽ പരാജയപ്പെട്ടാൽ വരുന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുപാർട്ടികളും കോടതിയിൽ തങ്ങളുടെ നിലപാട് അറിയിച്ചതിന് ശേഷമാണ് വാദം തുടങ്ങിയത്. എന്നാൽ രേഖകൾ മുഴുവനായി ഹാജരാക്കാതെ കേസ് പരിഗണിക്കരുതെന്നാണ് സിബൽ കോടതിയിൽ വാദിച്ചത്. കേസിലെ വിധി 2019ലെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമാണ് സിബലിന്‍റെ വാദം. അത് കേസ് രാഷ്ട്രീയവത്കരിക്കുന്നതിന്‍റെ ഭാഗമായാണ്. ഈ കേസ് നീട്ടിക്കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നതെന്നും സ്വാമി ആരോപിച്ചു.
പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ തർക്കവും നിയമയുദ്ധമായി തുടരുകയാണ്. ബാബരി വാർഷിക തലേന്ന് സുപ്രീംകോടതി പരിഗണനക്കെടുത്ത ഉടമാവകാശ കേസിെൻറ അന്തിമവാദമം ഫെബ്രുവരി എട്ടിലേക്ക് മാറ്റിവെച്ചിരുന്നു. 1992 ഡിസംബർ ആറിവൃനാണ് പതിനായിരക്കണക്കായ കർസേവകർ മുതിർന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിൽ അയോധ്യയിലെ ബാബരി മസ്ജിദ് ഇടിച്ചുതകർത്തത്. തുടർന്നുണ്ടായ വർഗീയ കലാപങ്ങളിൽ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.