ത​ബ്​​ലീ​ഗ്​ സ​മ്മേ​ള​നം: അ​ഞ്ച്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ വി​ട്ട​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ത​ബ്​​ലീ​ഗ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത അ​ഞ്ച്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ പി​ഴ ചു​മ​ത്തി കോ​ട​തി വി​ട്ട​യ​ച്ചു. വി​സ വ്യ​വ​സ്​​ഥ ലം​ഘ​നം, കോ​വി​ഡ്​ നി​യ​ന്ത്ര​ണ ച​ട്ട​ലം​ഘ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ്​ വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്. ഇ​വ​ർ ശി​ക്ഷ ഇ​ള​വി​ന്​ വേ​ണ്ടി ഭാ​ഗി​ക കു​റ്റ​സ​മ്മ​തം ന​ട​ത്തു​ന്ന ഹ​ര​ജി സ​മ​ർ​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണി​ത്.

ന​ട​പ​ടി​യെ പൊ​ലീ​സും എ​തി​ർ​ത്തി​ല്ല. ജി​ബൂ​ട്ടി, മാ​ലി, കെ​നി​യ, മ്യാ​ൻ​മ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ​യും 17 ശ്രീ​ല​ങ്ക​ക്കാ​രെ​യു​മാ​ണ്​ 5,000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി ഡ​ൽ​ഹി കോ​ട​തി വി​ട്ട​യ​ച്ച​ത്. മൂ​ന്ന്​ ശ്രീ​ല​ങ്ക​ക്കാ​രും നൈ​ജീ​രി​യ, താ​ൻ​സ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ല​രും കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടാ​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി. സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത 150 ഇ​​ന്തോ​നേ​ഷ്യ​ക്കാ​ർ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ജാ​മ്യ​ത്തി​ന്​ 10,000 രൂ​പ വീ​തം കെ​ട്ടി​വെ​ക്ക​ണം. ഇ​വ​രും ബു​ധ​നാ​ഴ്​​ച ശി​ക്ഷ ഇ​ള​വി​ന്​ വേ​ണ്ടി ഭാ​ഗി​ക കു​റ്റ​സ​മ്മ​തം ന​ട​ത്തു​ന്ന ഹ​ര​ജി സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു.

അതിനിടെ, സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത 150 ഇ​​ന്തോ​നേ​ഷ്യ​ക്കാ​ർ​ക്ക്​ കോ​ട​തി ജാ​മ്യം. വി​സ വ്യ​വ​സ്​​ഥ ലം​ഘ​നം, കോ​വി​ഡ്​ നി​യ​ന്ത്ര​ണ ച​ട്ട​ലം​ഘ​നം ഉ​ൾ​പ്പെ​ടെ​ വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യ​ത്. ജാ​മ്യ​ത്തി​ന്​ പ​തി​നാ​യി​രം രൂ​പ വീ​തം കെ​ട്ടി​വെ​ക്ക​ണം. ബു​ധ​നാ​ഴ്​​ച ശി​ക്ഷ ഇ​ള​വി​ന്​ വേ​ണ്ടി ഭാ​ഗി​ക കു​റ്റ​സ​മ്മ​തം ന​ട​ത്തു​ന്ന ഹ​ര​ജി സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു.

Tags:    
News Summary - Tablighi Jamaat: Court allows foreigners from 5 countries to walk free on fine-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.