എല്ലാം മുഖ്യമന്ത്രിയാവാനുള്ള തന്ത്രം; തേജസ്വിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി

പാട്ന: പ്രതിപ‍ക്ഷത്തിന്‍റെ പിന്തുണയുണ്ടെങ്കിൽ നിതീഷ് കുമാറിന് ശക്തനായ പ്രധാനമന്ത്രി സ്ഥാനാർഥിയാവാൻ കഴിയുമെന്ന പ്രസ്താവനക്ക് പിന്നാലെ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി. നിതീഷ് കുമാറിനെ ഒഴിവാക്കി മുഖ്യമന്ത്രിയാവാനുള്ള തേജ്വസിയുടെ തന്ത്രമാണിതെന്ന് ബി.ജെ.പി വക്താവ് അരവിന്ദ് കുമാർ സിങ് ആരോപിച്ചു.

'നിതീഷ് കുമാറിനെ ഒഴിവാക്കാനുള്ള തേജസ്വിയുടെ തന്ത്രമാണിത്. നിതീഷ് കുമാറിനെ ദേശീയരാഷ്ട്രീയത്തിലേക്ക് അയച്ചാൽ തേജസ്വിക്ക് ബീഹാറിന്‍റെ മുഖ്യമന്ത്രിയാവാൻ കഴിയും' -അരവിന്ദ് കുമാർ സിങ് പറഞ്ഞു.

പ്രതിപ‍ക്ഷത്തിന്‍റെ പിന്തുണയുണ്ടെങ്കിൽ നിതീഷ് കുമാറിന് ശക്തനായ പ്രധാനമന്ത്രി സ്ഥാനാർഥിയാവാൻ കഴിയുമെന്നും സൽപേരുള്ള നേതാവാണ് അദ്ദേഹമെന്നും കഴിഞ്ഞദിവസം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ തേജസ്വി പറഞ്ഞിരുന്നു. ബി.ജെ.പിയുടെ 'ജങ്കിൾ രാജ്' പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച തേജസ്വി ആരോപണം കേവലം 'ചെന്നായയുടെ കരച്ചിൽ പോലെ'യാണെന്നും പരിഹസിച്ചിരുന്നു.

ആഗസ്റ്റ് പത്തിനാണ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം ബിഹാറിൽ അധികാരത്തിലെത്തിയത്. അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് ബി.ജെ.പിയുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കുകയായിരുന്നു. നിതീഷ് -തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്.

Tags:    
News Summary - Tactic of Tejashwi Yadav: BJP slams RJD leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.