തമിഴ്​നാട്ടിൽ യു.കെയിൽ നിന്നെത്തിയ 360 പേരെ കണ്ടെത്താനായില്ല

ചെന്നൈ: യു.കെയിൽ നിന്നെത്തിയ 360 പേരെ തമിഴ്​നാട്ടൽ കാണാതായി. ചെന്നൈ, ചെങ്കൽപേട്ട്​ ജില്ലകളിൽ നിന്നുള്ളവരെയാണ്​ കാണാതായത​. ഇവരെ ക​െണ്ടത്താനുള്ള ശ്രമങ്ങൾ പൊലീസ്​, ആരോഗ്യവകുപ്പ്​, തദ്ദേശ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

നവംബർ 21 മുതൽ 2300 പേരാണ്​ യു.കെയിൽ നിന്ന്​ തിരികെ എത്തിയത്​. ഇതിൽ 1,936 പേരെ കണ്ടെത്തി. ഇവരെ ആർ.ടി.പി.സി.ആർ പരിശോധനക്ക്​ വിധേയമാക്കി. ഇതിൽ 1,853 പേരുടെ ഫലം നെഗറ്റീവാണ്​.

24 പേർക്ക്​ രോഗബാധ സ്ഥിരീകരിച്ചു. 44 പേരുടെ സ്രവമാണ്​ വിദഗ്​ധ പരിശോധനക്കായി പൂണെയിലെ വൈറോളജി ലാബിലേക്ക്​ അയച്ചത്​. ഇതിൽ ഒരാൾക്ക്​ മാത്രമാണ്​ ജനിതകമാറ്റം സംഭവിച്ച കേ​ാറോണ സ്ഥിരീകരിച്ചത്​.

Tags:    
News Summary - Tamil Nadu: 360 UK returnees ‘missing’, test results get delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.