ചെന്നൈ: ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ നടപ്പാക്കുന്നത് പ്രായോഗികമായി അസാധ്യമാണെന്ന് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ.
പുതിയ തെരഞ്ഞെടുപ്പ് പരിഷ്കാരം നടപ്പാക്കുമ്പോൾ ഉണ്ടാവുന്ന പ്രായോഗിക പ്രശ്നങ്ങൾ കേന്ദ്രസർക്കാർ ഗൗരവത്തിലെടുത്തിട്ടില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം നടപടിയെടുക്കണം.
രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പിയും കേന്ദ്ര സർക്കാറും ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.