പൊങ്കൽ സമ്മാനമായി തമിഴ്നാട്ടിൽ എല്ലാ കുടുംബത്തിനും 2500 രൂപയും ഭക്ഷ്യക്കിറ്റും

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ് ഉത്സവമായ പൊങ്കലിന് സംസ്ഥാനത്തെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും 2500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. 2021 ജനുവരി നാല് മുതൽ റേഷൻ കടകളിലൂടെ പണവും പൊങ്കൽ ഭക്ഷ്യ കിറ്റും വിതരണം ചെയ്യും.

ഒരു കിലോ വീതം അരിയും പഞ്ചസാരയും 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും ഒരു കരിമ്പും 8 ഗ്രാം ഏലക്ക എന്നിവയാണ് കിറ്റിലുണ്ടാകുകയെന്നും പളനിസ്വാമി പറഞ്ഞു. മുൻവർഷങ്ങളിലേതുപോലെ ഒരു കഷണം കരിമ്പല്ല, മുഴുവൻ കരിമ്പും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊങ്കൽ സമ്മാനം റേഷൻ ഷാപ്പുകളിലൂടെ വിതരണം ചെയ്യുന്നതിന് മുൻപ് ഗുണഭോക്താക്കൾക്ക് വീടുകളിൽ ടോക്കണുകൾ എത്തിക്കും. സാധനങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള തീയതിയും സമയവും ‌ടോക്കണിലുണ്ടാകും. ഇതനുസരിച്ചാണ് സമ്മാനം കൈപ്പറ്റേണ്ടത്.

അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇത് മുന്നിൽക്കണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 

Tags:    
News Summary - Tamil Nadu govt announces Pongal gift as Rs 2500 in cash, food kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.