ജറുസലം തീർഥാടനം: സബ്സിഡി ഉയർത്തി തമിഴ്നാട് സർക്കാർ

ചെന്നൈ: ജറുസലം തീർഥാടനത്തിന് പോകുന്ന ക്രൈസ്തവർക്ക് നൽകുന്ന സബ്സിഡി തമിഴ്നാട് സർക്കാർ വർധിപ്പിച്ചു. 20,000 രൂപയിൽ നിന്ന് 37,000 രൂപയായാണ് സബ്സിഡി വർധിപ്പിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈ ട്രേഡ് സെന്‍ററിൽ അണ്ണാ ഡി.എം.കെ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സബ്സിഡി ഉയർത്തി പ്രഖ്യാപനം നടത്തിയത്.

പത്ത് ദിവസത്തെ ജറുസലം സന്ദർശനത്തിന് പോകുന്ന ക്രൈസ്തവരായ തീർഥാടകർക്ക് സാമ്പത്തിക സഹായം നൽകുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ അപേക്ഷ ക്ഷണിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.