മരിച്ചെന്ന് കരുതി ഞായറാഴ്ച വൈകീട്ട് ബന്ധുക്കൾ സംസ്‌കരിച്ച 55കാരൻ തിങ്കളാഴ്ച വൈകീട്ട് ജീവനോടെ വീട്ടിലെത്തി. ഈറോഡിന് സമീപം ബനഗലാദ്പൂരിലാണ് സംഭവം.
ദിവസക്കൂലിക്കാരനായ മൂർത്തി, കരിമ്പ് വിളവെടുക്കാൻ ഏതാനും ദിവസം മുമ്പ് തിരുപ്പൂരിൽ പോയിരുന്നുവെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച രാവിലെ മകൻ കാർത്തിക്ക് ഒരു ബന്ധുവിൽ നിന്ന് ഫോൺ കോൾ വന്നു, പിതാവിനെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു വിവരം.
മകൻ സംഭവസ്ഥലത്തെത്തി പിതാവിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സത്യമംഗലം പൊലീസ് കേസെടുത്ത് മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. തുടർന്ന് മൃതദേഹം ഞായറാഴ്ച രാത്രിയോടെ സംസ്‌കരിച്ചു.
എന്നാൽ തിങ്കളാഴ്ച വൈകുന്നേരം മൂർത്തി സാധാരണ പോലെ വീട്ടിലേക്ക് കയറി വന്നപ്പോൾ വീട്ടുകാർ ഞെട്ടി. മകൻ കാർത്തിയും ഞെട്ടി. "അദ്ദേഹം വീട്ടിൽ പ്രവേശിച്ചപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ പിതാവിന്റെ മരണവാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയി, അദ്ദേഹം വീട്ടിലേക്ക് നടന്നുവന്നപ്പോഴും ഞാൻ ഞെട്ടി -കാർത്തി പറഞ്ഞു. മരിച്ച വ്യക്തി ആരെന്ന് കണ്ടെത്താൻ അന്വേഷണം പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.