ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ സ്കൂളുകൾക്ക് ജനുവരി 31 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു. ഈമാസം 19 മുതൽ നിശ്ചയിച്ചിരുന്ന പരീക്ഷകളും നീട്ടിവെച്ചു. ജനുവരി അഞ്ചു മുതൽ ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകൾ അടച്ചിരുന്നു.
പിന്നാലെയാണ് ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളും അടച്ചിടാൻ തീരുമാനം. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ക്ഷേമം കണക്കിലെടുത്ത് എല്ലാ ക്ലാസുകൾക്കും അവധി പ്രഖ്യാപിച്ചതായി സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിൽ തമിഴ്നാട്ടിൽ 1,31,007 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.