ചെന്നൈ: മോദിക്കും അമിത് ഷാക്കും എതിരിൽ അപകീർത്തികരമായി പ്രസംഗിച്ചു എന്നാരോപിച ്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച തമിഴ് എഴുത്തുകാരനും പ്രഭാഷകനുമായ നെല്ലൈ കണ്ണന് തിരുനൽവേലി ജില്ല കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് എതിരായി ഡിസംബർ 29ന് മേലപാളയത്ത് എസ്.ഡി.പി.െഎ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് കാണിച്ചാണ് നെല്ലൈ കണ്ണെൻറ പേരിൽ അറസ്റ്റ് നടപടി ഉണ്ടായത്.
ദിവസവും രാവിലെയും ൈവകീട്ടും മേലപാളയം പൊലീസ് സ്േറ്റഷനിൽ ഒപ്പിടണമെന്ന നിബന്ധനയോടെയാണ് ജാമ്യം. അതിനിടെ പ്രസംഗം തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും തെൻറ പേരിലുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നെല്ലൈ കണ്ണൻ മധുര ഹൈകോടതി ബെഞ്ചിൽ ഹരജി സമർപ്പിച്ചു. ഇതിന്മേൽ തമിഴ്നാട് സർക്കാറിന് നോട്ടീസ് അയച്ച കോടതി വിചാരണ ജനുവരി 20ലേക്ക് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.