ചെന്നൈ: പ്രമുഖ തമിഴ് കവിയും സാഹിത്യ അക്കാദമി അവാർഡ് േജതാവുമായ എസ്. അബ്ദുൽ റഹ്മാൻ (80) ചെന്നൈയിൽ അന്തരിച്ചു. 2009ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മധുരയിൽ ജനിച്ച അബ്ദുൽ റഹ്മാൻ 29 വർഷം വെല്ലൂർ വാണിയമ്പാടി ഇസ്ലാമിയ കോളജിെല തമിഴ് ഭാഷ പ്രഫസറായിരുന്നു. തമിഴ്നാട് സർക്കാറിെൻറ കലൈമാമണി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഹിന്ദി, ഉർദു കവികളുടെ രചനകൾ തമിഴിലേക്ക് മൊഴിമാറ്റം നടത്തി. സൂഫിസം തമിഴ് സാഹിത്യത്തിൽ പരിചയപ്പെടുത്തി. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുമായി അടുത്തബന്ധം പുലർത്തിയിരുന്നു. വഖഫ് ബോർഡ് മുൻ ചെയർമാനാണ്. മകനും മകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.