ചെന്നൈ: സംസ്ഥാന സർക്കാറിെൻറ ധീരത അവാർഡ് നേടിയ വയോധിക ദമ്പതികൾക്കുനേരെ നടന്ന ആക്രമണത്തിൽ പൊലീസിന് സംശയം. ആഗസ്റ്റ് 11ന് തിരുെനൽവേലി കല്യാണിപുരത്ത് മാരക ായുധങ്ങളുമായി എത്തിയ സംഘത്തെ ഷൺമുഖവേലു-ചെന്താമര ദമ്പതികൾ വിരട്ടിയോടിച്ചതായാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായത്.
സംഭവത്തെ തുടർന്ന് ജില്ല പൊലീസ് സൂപ്രണ്ട് വീട്ടിലെത്തി ദമ്പതികളെ അനുമോദിക്കുകയും ധീരതക്കുള്ള പുരസ്കാരത്തിന് ജില്ല ഭരണകൂടം ശിപാർശയും ചെയ്തു. ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മുഖ്യമന്ത്രിയിൽനിന്ന് രണ്ടുലക്ഷം രൂപയുടെ ചെക്ക് സഹിതം അവാർഡ് ദമ്പതികൾ ഏറ്റുവാങ്ങി. ഇതിനിടെയാണ് ആക്രമണ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് ചില സംശയങ്ങളുണ്ടായത്. ഷൺമുഖവേലുവിെൻറ വീട്ടിൽ 14 സി.സി.ടി.വി കാമറകളുണ്ട്. ഇതിൽ ഒരു കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് കൈമാറിയത്.
കൊള്ള സംഭവം നടന്ന സി.സി.ടി.വിയിലെ സമയവും ഷൺമുഖവേലുവിെൻറ മൊഴിയിലെ സമയവും തമ്മിൽ പൊരുത്തക്കേടുണ്ടായിരുന്നു. വീട്ടിനകത്ത് അനധികൃതമായി പ്രവേശിച്ചവരുടെ ലക്ഷ്യം കൊലയോ, കൊള്ളയോ ആയിരുന്നില്ലെന്നും പൊലീസ് കരുതുന്നു. സ്വത്ത് സംബന്ധിച്ച തർക്കത്തിെൻറ ഭാഗമായി മക്കൾ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നതിെൻറ ഭാഗമായി നടത്തിയ നാടകമാണിതെന്നും പൊലീസിന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.