ചെന്നൈ: ട്രെയിൻ മാർഗം ചെന്നൈയിലേക്ക് 20 ലക്ഷം ലിറ്റർ കുടിവെള്ളമെത്തിക്കാമെന്ന കേരളത്തിെൻറ വാഗ്ദാനം ഒറ് റത്തവണ മാത്രമാണെന്നും ദിവസവും 20 ലക്ഷം ലിറ്റർ വെള്ളം എത്തിച്ചു തരാനാവുമോയെന്ന് ചോദിച്ച് കേരളത്തിന് കത്തയക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. വെള്ളിയാഴ്ച സെക്രേട്ടറിയറ്റിൽ ചേർന്ന ഉന്നതതലയോഗശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഒറ്റത്തവണ അനുവദിക്കുന്ന 20 ലക്ഷം ലിറ്റർ വെള്ളം മതിയാവില്ല. ചെന്നൈ നഗരത്തിൽ ദിനംപ്രതി 5.25 കോടി ലിറ്റർ വെള്ളം വേണം. കേരളത്തിൽനിന്ന് പ്രതിദിനം 20 ലക്ഷം ലിറ്റർ വെള്ളം കിട്ടിയാൽ പ്രയോജനപ്പെടും.
കേരളത്തിെൻറ സഹായ വാഗ്ദാനത്തിൽ നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി മറ്റു ചില വിഷയങ്ങളിലും അനുകൂല നിലപാട് വേണമെന്ന് അഭ്യർഥിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്താമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിെൻറ ഭാഗമായി 7.85 കോടി രൂപ ചെലവിൽ മൂന്നു വർഷം മുേമ്പ പണി തുടങ്ങിയെങ്കിലും കേരള സർക്കാറിെൻറ ഇടപെടലുകൾമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ തേനി ഉൾപ്പെടെ അഞ്ച് ജില്ലകൾ മുല്ലപ്പെരിയാർ ഡാമിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇടമലയാർ പദ്ധതി നിർമാണം പൂർത്തിയായിട്ടും എൻ.ഒ.സി നൽകാൻ കേരളം തയാറായിട്ടില്ല. ഇതുകാരണം ആനമലയാർ-നീരാർ- നല്ലാർ പദ്ധതി പ്രാവർത്തികമാക്കാൻ തമിഴ്നാടിന് കഴിയുന്നില്ല. ഇത്തരം വിഷയങ്ങളിൽ കേരള സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. തമിഴ്നാടിനെ സംബന്ധിച്ച് ഒാരോ തുള്ളിവെള്ളവും അമൂല്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിെൻറ വാഗ്ദാനം നിരസിച്ച തമിഴ്നാട് സർക്കാറിെൻറ നിലപാടിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കേരളത്തിെൻറ വാഗ്ദാനം സ്വീകരിക്കാത്ത തമിഴ്നാട് സർക്കാറിനെ ഡി.എം.െക അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. കേരള മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കൂടിയായ സ്റ്റാലിൻ നന്ദി അറിയിച്ചതും കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാൻ തമിഴ്നാട് സർക്കാർ തയാറാവണമെന്ന് ആവശ്യപ്പെട്ടതും പളനിസാമി സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കേരളത്തിെൻറ 20 ലക്ഷം ലിറ്റർ കുടിവെള്ള സഹായ വാഗ്ദാനം നിരസിച്ചത് ‘ഒറ്റത്തവണ’ ആയതിനാലാണെന്ന് തമിഴ്നാട് തദ്ദേശമന്ത്രി എസ്.പി. വേലുമണി നേരേത്ത വ്യക്തമാക്കിയിരുന്നു.
ചെന്നൈയിലേക്ക് ജോലാർപേട്ടയിൽനിന്ന് ട്രെയിൻമാർഗം വെള്ളമെത്തിക്കും
ചെന്നൈ: നിലവിലുള്ള ജലക്ഷാമം പരിഹരിക്കുന്നതിെൻറ ഭാഗമായി ജോലാർപേട്ടയിൽനിന്ന് ചെന്നൈയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളെമത്തിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ഇത്തരത്തിൽ ആറു മാസത്തേക്ക് വെല്ലൂർ ജില്ലയിലെ ജോലാർപേട്ടയിൽനിന്ന് ട്രെയിൻ വാഗണുകളിൽ വെള്ളം കൊണ്ടുവരും. ഇതിനായി 65 കോടി രൂപ വകയിരുത്തി. കുടിവെള്ള പ്രശ്നം ചർച്ചചെയ്യാൻ സെക്രേട്ടറിയറ്റിൽ ചേർന്ന മന്ത്രി-ഉദ്യോഗസ്ഥതല യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഴ ശരാശരിക്കും ഏറെ താഴെ ലഭിച്ചതിനാൽ ഭൂഗർഭ ജലനിരപ്പ് കുറഞ്ഞു. ചെന്നൈ നഗരത്തിന് പരമാവധി വെള്ളമെത്തിക്കാനാണ് ശ്രമിക്കുന്നത്. ചെന്നൈ നഗരത്തിെൻറ മുഖ്യ ജലസ്രോതസ്സുകളായ ചെങ്കുൺറം, ചെമ്പരപാക്കം, പൂണ്ടി, ചോളവരം എന്നീ നാല് ജലാശയങ്ങളും വറ്റി. ആന്ധയിൽനിന്നുള്ള കൃഷ്ണ നദീജലവും മുടങ്ങിയിരിക്കയാണ്. 12 ടി.എം.സിക്ക് പകരം രണ്ട് ടി.എം.സി മാത്രമാണ് കിട്ടിയത്. കാവേരി നദീജല അതോറിറ്റി 9.19 ടി.എം.സി ജലം തമിഴ്നാടിന് വിട്ടുകൊടുക്കാൻ നിർദേശിച്ചിട്ടും കർണാടക തയാറായിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിയിൽ തമിഴ്നാടിെൻറ സമ്മർദം തുടരും. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെ വസതികളിലേക്ക് ലോറികളിൽ വെള്ളമെത്തിക്കുന്നതായ വാർത്തകൾ അടിസ്ഥാനരഹിതമാണ്. ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന വെള്ളത്തിന് കൂടുതൽ നിരക്ക് ഇൗടാക്കുന്നതുമായി ബന്ധപ്പെട്ട് ടാങ്കർ ലോറി ഉടമ സംഘവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മഴ: അണ്ണാ ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ തമിഴ്നാട്ടിൽ യാഗപൂജ
ചെന്നൈ: മഴ പെയ്യുന്നതിനുവേണ്ടി അണ്ണാ ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച സംസ്ഥാനമൊട്ടുക്കും യാഗപൂജകൾ സംഘടിപ്പിക്കാൻ പാർട്ടി കോ ഒാഡിനേറ്റർ ഒ.പന്നീർശെൽവം, ജോ. കോ ഒാഡിനേറ്റർ എടപ്പാടി പളനിസാമി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതാത് ജില്ലകളിലെ പ്രധാന ക്ഷേത്രത്തിലാണ് യാഗപൂജ നടത്തുക. ഇതിൽ മന്ത്രിമാരും ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും പ്രവർത്തകരും പെങ്കടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജലക്ഷാമം നേരിടുന്നതിൽ തമിഴ്നാട് സർക്കാറിെൻറ അനാസ്ഥയിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഡി.എം.കെ മുന്നണിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ നടക്കാനിരിക്കെയാണ് അണ്ണാ ഡി.എം.കെ യാഗപൂജകൾ നടത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.