ജമ്മു: അമർനാഥ് തീർഥാടകർക്കെതിരെ ആക്രമണം നടക്കുന്നതായി സമൂഹ മാധ്യമം വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ടാക്സി ഡ്രൈവർമാർക്കെതിരെ ജമ്മുകശ്മീർ പൊലീസ് കേസെടുത്തു. ഇവർ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ജമ്മുകശ്മീർ റെയിൽവെ സ്റ്റേഷനു സമീപം മംഗൾ മാർക്കറ്റിൽ ട്രാവൽ ഏജൻസി നടത്തുന്ന ചിലർ അമർനാഥ് തീർഥാടകർക്ക് സഞ്ചരിക്കാനായി സംസ്ഥാനത്തിനു പുറത്തു നിന്ന് ടാക്സി വരുത്തിയിരുന്നു. എന്നാൽ ഇതിൽ രോഷം പൂണ്ട പ്രാദേശിക ടാക്സി യുണിയനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാർ പുറത്തു നിന്നു വന്ന ടാക്സികളുടെ വാഹനത്തിെൻറ ഗ്ലാസിൽ അടിച്ചും മറ്റും അവരെ തിരികെ അയക്കാൻ ശ്രമിച്ചു.
തങ്ങളെ ആക്രമിച്ചതായി പൊലീസിൽ പരാതിപ്പെടുന്നതിനു പകരം ഇൗ ടാക്സി ഡ്രൈവർമാർ തിരികെ പോകുംവഴി അമർനാഥ് തീർഥാടകർക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാർത്ത സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.