ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരുടെ ജീവൻ കവരുന്ന രോഗം ഏതെന്ന ചോദ്യത്തിന് ആരും ഒറ്റയടിക്ക് പറയുന്ന ഉത്തരം അർബുദം എന്നാണ്. കഴിഞ്ഞ ദശകത്തിനിടെ രാജ്യത്ത് അർബുദത്തിെൻറ വർധന 46 ശതമാനമാണ്. അതായത്, മൊത്തം ജനസംഖ്യയുടെ 0.15 ശതമാനത്തെ അർബുദം ബാധിച്ചിട്ടുണ്ട്.
എന്നാൽ, പൊതുവെ ശ്രദ്ധയിൽപെടാത്ത രണ്ട് രോഗങ്ങളാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് ഇടയാക്കുന്നതെന്ന് ഇൗയിടെ പുറത്തുവന്ന ‘ലാൻസെറ്റ്’ മെഡിക്കൽ ജേണലിെൻറ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പോഷകാഹാരക്കുറവും ടി.ബിയുമാണിത്. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 46 ശതമാനത്തെ, അതായത് 60 കോടിയിലേറെ പേരെയാണ് പോഷകാഹാരത്തിെൻറ അപര്യാപ്തത ഗുരുതരമായി ബാധിച്ചിരിക്കുന്നത്.
ആലസ്യം, മന്ദത, മയക്കം, തളർച്ച, ശോഷണം, ഏതെങ്കിലും കാര്യത്തിൽ കൃത്യമായി ശ്രദ്ധചെലുത്താൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയവ ഇതുമൂലമുള്ള പ്രശ്നങ്ങളാണ്. കുട്ടികളിലെ പോഷകാഹാരക്കുറവ് ശാരീരിക, മാനസിക വളർച്ചയെ ഗുരുതരമായി ബാധിക്കും. 2007നും 2016നും ഇടയിൽ പോഷകാഹാരക്കുറവ് എട്ടു ശതമാനം വർധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ 52 കോടിയോളം പേർക്ക്, അതായത് ഏതാണ്ട് 39 ശതമാനത്തിന് ടി.ബി ബാധിച്ചിട്ടുണ്ടെന്ന് പഠന റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ഏതാനും വർഷത്തിനിടെ ടി.ബി കാരണമുള്ള മരണനിരക്ക് കുറഞ്ഞെങ്കിലും 2007-16 കാലയളവിൽ രോഗവർധന 20 ശതമാനമാണ്. പലതരം പകർച്ചവ്യാധികളും വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അതിസാരം, ചുമ തുടങ്ങിയവ എട്ടു കോടി പേരെയാണ് ബാധിച്ചത്.
പഠന റിപ്പോർട്ട് പ്രകാരം, രാജ്യത്ത് അർബുദം ബാധിച്ചിരിക്കുന്നത് 0.15 ശതമാനം പേരെയാണ്. 2007-16 കാലയളവിൽ രോഗവർധന 46 ശതമാനം. 2016ലുണ്ടായ മൊത്തം മരണങ്ങളുടെ എട്ടു ശതമാനമാണ് അർബുദം കാരണമുണ്ടായത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.