ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10,000ത്തിലധികം അധ്യാപക ഒഴിവുകൾ നികത്താതെ കിടക്കുന്നു. ഇതിൽ 4,126 തസ്തികകൾ പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്ക് സംവരണം ചെയ്യപ്പെട്ടതാണെന്ന് കേന്ദ്ര സർക്കാർതന്നെ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. മോദി സർക്കാറിെൻറ മറ്റൊരു വർഷാവസാന സമ്മാനമാണിതെന്ന് അധ്യാപക ഒഴിവുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പി. ചിദംബരം ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടികൾ, െഎ.ഐ.എമ്മുകൾ എന്നിവിടങ്ങളിലായി 10,814 ഒഴിവുകളാണ് നികത്താതെ കിടക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയുണ്ടായി. കേന്ദ്ര സർവകലാശാലകളിലാണ് ഏറ്റവും അധികം ഒഴിവുകൾ, 6,535.
ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽ 403, ഐ.െഎ.ടികളിൽ 3,876 ഒഴിവുകൾ. 2019ൽ കേന്ദ്രം പാർലമെൻറിൽ നൽകിയ മറുപടി പ്രകാരം രാജ്യത്തെ 40 കേന്ദ്ര സർവകലാശാലകളിലായി 17,092 തസ്തികകളിൽ 5,606 എണ്ണം നികത്താനുണ്ടെന്നായിരുന്നു. ഇത് 2021 ആയപ്പോൾ കുറയുന്നതിനു പകരം 6,535 ആയി . 23 ഐ.ഐ.ടികളിലായി 2019ൽ 2,813 ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇത് 3,876 ആയി. കേന്ദ്ര സർവകലാശാലകളിൽ പട്ടിക ജാതിക്കായി 2,272 സീറ്റും പട്ടികവർഗത്തിനായി 1,154 സീറ്റുകളുമാണ് സംവരണം ചെയ്തിട്ടുള്ളത്. ഇതിൽ 1,055 ഉം 590 ഉം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് ലോക്സഭയിൽ ടി.എൻ. പ്രതാപൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രം മറുപടി നൽകിയിരുന്നു. ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽ പട്ടിക ജാതിക്കായി സംവരണം ചെയ്ത 120 സീറ്റിൽ 54 ഉം പട്ടിക വർഗത്തിനായുള്ള 53 സീറ്റിൽ 26 ഉം നികത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.