ന്യൂഡൽഹി: അധ്യക്ഷസ്ഥാനം ഏൽപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതിന് അടുത്ത ദിവസം രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്ത ട്വീറ്റിൽ വൻ അബദ്ധങ്ങൾ. തെറ്റുകളുടെ ബാഹുല്യം മൂലം രാഹുലിന് പിന്നീട് ഇൗ ട്വീറ്റ് പിൻവലിക്കേണ്ടി വന്നു. വിലക്കയറ്റത്തിന് പ്രധാനമന്ത്രിെയ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിലാണ് െതറ്റ് കടന്നു കൂടിയത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുംവെര ദിവസവും പ്രധാനമന്ത്രിയോട് ഒരോ ചോദ്യം ചോദിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയോടുള്ള ഏഴാമെത്ത ദിവസം ചോദ്യത്തിനു പകരം 2004 ലെയും 2017ലെയും അവശ്യ വസ്തുക്കളുടെ വിലനിലവാരം താരതമ്യം ചെയ്യുന്നതായിരുന്നു ട്വീറ്റ്.
2014ലെയും 2017ലെയും വിലകൾ തമ്മിലുള്ള വൻ വ്യത്യാസമാണ് എടുത്തു കാണിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. 2014ൽ 414 രൂപയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് 2017ൽ 742 ആയി വർധിച്ചുവെന്ന് ട്വീറ്റിൽ പറയുന്നു. ഇതേകാര്യം ശതമാനക്കണക്കിൽ പറയാൻ ശ്രമിച്ചതാണ് അബദ്ധമായത്. 79 ശതമാനം എന്ന് പറയുന്നതിന് പകരം 179 ശതമാനം എന്നായിരുന്നു ട്വീറ്റ് ചെയ്തത്.
എന്നാൽ ഇത് മാത്രമല്ല, എല്ലാ വസ്തുക്കളുടെയും വില 100 ശതമാനം വർധിപ്പിച്ചാണ് കണക്കു പറഞ്ഞത്. പരിപ്പിന് 77 ശതമാനത്തിന് പകരം 177, തക്കാളിക്ക് 185നു പകരം 285, ഉള്ളിക്ക് 100 ശതമാനത്തിനു പകരം 200, പാലിന് 31ന് പകരം 131 എന്നിങ്ങനെയാണ് ട്വീറ്റ് ചെയ്തത്.
ഗുരുതരമായ തെറ്റ് വന്നതിനെ തുടർന്ന് ട്വീറ്റ് പിൻവലിക്കുകയായിരുന്നു. നേരത്തെ, മോദിക്ക് ചേർന്ന പണി ചായ വിൽക്കൽ തന്നെയാണെന്ന് കളിയാക്കിക്കൊണ്ട് കോൺഗ്രസിെൻറ യുവദേശ് മാഗസിൻ നടത്തിയ ട്വീറ്റും പിൻവലിക്കേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.