പശ്ചിമ ത്രിപുര: മോഷണക്കുറ്റം ചുമത്തി ഷോപ്പിങ് മാളിൽ തടഞ്ഞു നിർത്തി അപമാനിച്ചതിൽ മനംനൊന്ത് പതിനേഴുകാരിയായ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തു. പശ്ചിമ ത്രിപുരയിലെ ബർക്കത്തലിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം.
പ്രദേശത്തെ ഒാക്സിലിയം ഗേൾസ് ഹയർസെക്കൻററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി തെൻറ മൂന്ന് സുഹൃത്തുക്കളോടൊപ്പം ഷോപ്പിങ് മാളിൽ പോയിരുന്നു. അവിടെ വച്ച് മാളിലെ ജീവനക്കാർ പെൺകുട്ടി സാധനങ്ങൾ മോഷ്ടിച്ചതായി ആരോപിച്ച് പിടിച്ചു വെക്കുകയും അപമാനിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടി വീട്ടിലേക്ക് ഫോൺ ചെയ്ത് 4000 രൂപയുമായി ഉടൻ എത്തി തെന്ന മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് പെൺകുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇൗ സംഭവങ്ങളിൽ മനം നൊന്ത പെൺകുട്ടിയെ മൂന്നു ദിവസങ്ങൾക്കു ശേഷം വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.