ലഖ്നോ: പിതാവിനെ കൊല്ലാൻ വാടകഗുണ്ടകളെ ഏർപ്പാടാക്കിയ പതിനാറുകാരൻ പിടിയിൽ. പാട്ടി സ്വദേശി മുഹമ്മദ് നയീമിനെ (50) ആണ് മകന്റെ വാടകഗുണ്ടകൾ വെടിവെച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
വാടകഗുണ്ടകളായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവരെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ദുർഗേഷ് കുമാർ സിങ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ നയീമിന്റെ മകൻ അറിയിച്ച പ്രകാരമാണ് തങ്ങളെത്തി കൃത്യം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പിതാവിനെ കൊലപ്പെടുത്താൻ പ്രതികളെ താനാണ് ഏർപ്പാടാക്കിയതെന്നും ഇവർക്ക് ആറ് ലക്ഷം രൂപ പ്രതിഫലമായി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും നയീമിന്റെ മകൻ പൊലീസിനോട് പറഞ്ഞു.
പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് ന
ൽകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. വീട്ടിൽ നിന്നും പിതാവിന്റെ കടയിൽ നിന്നും തന്റെ ആവശ്യങ്ങൾക്കായി പണം മോഷ്ടിക്കാറുണ്ടായിരുന്നുവെന്നും മുൻപും പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.