സമൂഹമാധ്യമങ്ങളിലൂടെ യോഗിയെ അധിക്ഷേപി​ച്ച് ചിത്രം പ്രചരിപ്പിച്ചെന്ന്; 17കാരൻ അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് 17കാരനെ അറസ്റ്റ് ചെയ്തു. സിൽഹരി ഗ്രാമത്തിലെ കൗമാരക്കാരനെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

17കാരനെ ജു​വനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ​ ഹോമിലേക്ക് മാറ്റി. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തെന്നാണ് പരാതി.

ക്രിമിനൽ -ഐ.ടി നിയമ​പ്രകാരം 17കാരനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ അറിയിച്ചു.

ഫെബ്രുവരി 10ന് യു.പിയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഏഴുഘട്ടങ്ങളായാണ് യു.പിയിൽ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ജെ.പി സ്ഥാനാർഥിയായി ഗൊരഖ്പൂരിൽനിന്ന് മത്സരിക്കും. ​

Tags:    
News Summary - Teenager detained for objectionable post against UP CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.