ജമ്മുകശ്മീർ: സൗത്ത് കശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യത്തിെൻറ വെടിവെപ്പിൽ ഒരു കൗമാരക്കാരൻ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്. വികാസ് അഹമദ്(18) ആണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ വികാസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.സ്ത്രീക്ക് കാൽമുട്ടിനു മുകളിലായാണ് പരിക്കേറ്റത്. പ്രതിഷേധക്കാർക്കു നേരെ സൈന്യം നിറയൊഴിക്കുകയായിരുന്നു. റമദാൻ മാസത്തിൽ സൈനിക ഒാപ്പറേഷൻ നിർത്തി വെച്ച ശേഷം ആദ്യമായാണ് സൈന്യത്തിെൻറ വെടിവെപ്പിൽ സിവിലിയൻ കൊല്ലപ്പെടുന്നത്. പുൽവാമയിലെ നൗപോറ ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. കല്ലേറിനെ തുടർന്ന് ആകാശത്തേക്കാണ് വെടിവെച്ചതെന്നാണ് സൈന്യത്തിെൻറ വിശദീകരണം.
ഇന്ന് ഉച്ചക്ക് ശ്രീനഗറിൽ ഭീകരവാദികളെന്നു സംശയിക്കുന്നവർ സുരക്ഷ ചെക്പോസ്റ്റിനു നേരെ നടത്തിയ വെടിവെപ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് സിവിലിയൻമാർക്കും പരിക്കേറ്റിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ ശുജഅത്ത് ബുഖാരി വെടിയേറ്റു മരിച്ചതിനെ തുടർന്ന് ശ്രീനഗറിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.