ഭോപ്പാൽ: ഛത്തീസ്ഗഢില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തു. മകൾ കൂട്ടബലാത്സംഗത്തിനിരയായിട്ടും ആത്മഹത്യ ചെയ്തിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പൊലീസ് നടപടിയിൽ മനംനൊന്ത് പെണ്‍കുട്ടിയുടെ പിതാവും ആത്മഹത്യക്ക് ശ്രമിച്ചു.
ഛത്തീസ്ഗഢിലെ കോണ്ടഗാവ് ജില്ലയിലാണ് സംഭവം. 16 വയസുള്ള പെണ്‍കുട്ടിയെ ഏഴുപേർ ചേർന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. ഇക്കാര്യം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിരുന്നു. സമ്മർദ്ദം സഹിക്കാനാവാതെ പെൺകുട്ടി ജൂലൈ 20ന് തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് സംസ്കരിച്ചത്. എന്നാൽ പീന്നീട് പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് സുഹൃത്ത് വഴി കുടുംബാംഗങ്ങൾ അറിയുകയും പരാതി നൽകുകയും ചെയ്യുകയായിരുന്നു.
പീഡനം നടന്ന് രണ്ട് മാസത്തിന് ശേഷവും കേസെടുക്കാതിരുന്ന ലോക്കല്‍ പൊലീസ്, പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യാശ്രമം നടത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായത്. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം വീണ്ടും േപാസ്റ്റ്മോർട്ടം ചെയ്യുന്നതിനായി പുറത്തെടുത്തു.
എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ പീഡനവിവരം അറിയിച്ചിരുന്നില്ലെന്ന് ബസ്തര്‍ റേജ് ഐ. ജി സുന്ദരരാജ് പറഞ്ഞു. ഭയന്നുപോയ പെണ്‍കുട്ടി വീട്ടുകാരോട് പീഡനവിവരം പറഞ്ഞിരുന്നില്ല. ഒരു സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തുകയും പിന്നീട് മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ സുഹൃത്തിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികളെ അറസ്റ്റു ചെയ്തായും ഐ.ജി അറിയിച്ചു. രണ്ട് പ്രതികൾ ഒളിവിലാണ്.
ഗ്രാമത്തിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് ഒഴിഞ്ഞ സ്ഥലത്തെത്തിക്കുകയും പിന്നീട് എത്തിയ അഞ്ചു പേർ കൂടി ചേർന്ന് മണിക്കൂറുകളോളം പീഡിപ്പിക്കുകയുമായിരുന്നു. പിറ്റേദിവസം സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയ പെൺകുട്ടി അന്ന് തന്നെ ആത്മഹത്യ ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് സുഹൃത്ത് വീട്ടുകാരോട് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് കുടുംബം പരാതി നൽകിയെങ്കിലും. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനാല്‍ ഇനി കേസെടുക്കാനവില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. മനോവിഷമത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ പിതാവ് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് െപാലീസ് നടപടിയെടുത്തത്.
സംഭവത്തില്‍ നിഷ്ക്രിയത്വം കാണിച്ച ലോക്കല്‍ പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന് കോണ്ടഗാവ് എസ്.പിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.