'തേജസ്വി നല്ല കുട്ടി, മുതിർന്നാൽ സംസ്​ഥാനത്തെ നയിക്കാനാകും' -ഉമാ ഭാരതി

ഭോപാൽ: ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവിനെ പ്രശംസിച്ച്​ ബി.ജെ.പി നേതാവ്​ ഉമ ഭാരതി. തേജസ്വിയുടെ പ്രായം കണക്കാക്കു​േമ്പാൾ ഒരു സംസ്​ഥാനത്തെ മു​േമ്പാട്ടുകൊണ്ടുപോകാനുള്ള പരിചയമില്ലെന്നും ആത്യന്തികമായി ബിഹാറിൽ ലാലു പ്രസാദ്​ യാദവ്​ ചുക്കാൻ പിടിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു.

'തേജസ്വി നല്ല കുട്ടിയാണ്​. സംസ്​ഥാനം നടത്തികൊണ്ടുപോകാനുള്ള പരിചയം ഇല്ലാത്തതിനാൽ ബിഹാർ പല്ലുകൾക്കിടയിലെ തൊലിയുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ലാലു ബിഹാറിനെ കാട്ടുഭരണത്തിലേക്ക്​ തള്ളിവിടുമായിരുന്നു. അൽപ്പം പ്രായമാകു​​േമ്പാൾ തേജസ്വിക്ക്​ നയിക്കാനാകും' -ഭോപാലിൽ മാധ്യമങ്ങളോട്​ സംസാരിക്കവേ ഉമ ഭാരതി പറഞ്ഞു.

മധ്യപ്രദേശ്​ ഉപതെ​രഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിലും ഉമ ഭാരതി പ്രതികരിച്ചു. കമൽ നാഥ്​ മാന്യനാണെന്നും തെരഞ്ഞെടുപ്പിൽ വളരെ നന്നായി പോരാടിയതായും അവർ പറഞ്ഞു.

'മധ്യപ്രദേശ്​ തെര​ഞ്ഞെടുപ്പിൽ കമൽനാഥ്​ വളരെ നന്നായി പോരാടി. ഒരുപക്ഷേ അദ്ദേഹം സർക്കാറിനെ നല്ല രീതിയിൽ മു​േമ്പാട്ടു​െകാണ്ടുപോയിരുന്നുവെങ്കിൽ ഇത്തരം പ്രശ്​നങ്ങൾ ഉണ്ടാകുമായിരുന്നില്ല. എ​െൻറ മുതിർന്ന സഹോദരനെപ്പോലെതന്നെ അദ്ദേഹം വളരെ മാന്യനാണ്​. അദ്ദേഹം ഈ തെരഞ്ഞെടുപ്പിനെ വളരെ തന്ത്രപരമായി നേരിട്ടു' -ഉമ ഭാരതി കൂട്ടിച്ചേർത്തു.

മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചതിനുശേഷമായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം. ഭരണം നിലനിർത്താൻ എട്ടു സീറ്റുകൾ മാത്രം വേണ്ടിയിരുന്ന ബി.ജെ.പി 19 സീറ്റുകൾ നേടി. കോൺഗ്രസ്​ ഒമ്പതു സീറ്റുകളും നേടി. ജോതിരാദിത്യ പക്ഷ​​​​െ​ത്ത 25 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതോടെ കോൺഗ്രസിൻറെ കമൽനാഥ്​ സർക്കാർ വീഴുകയായിരുന്നു.

Tags:    
News Summary - Tejashwi Yadav A Very Good Boy Can Lead After He Grows Older Uma Bharti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.