ഹൈദരാബാദിലെ ഒരു സ്വകാര്യ കോളജിൽ സഹ വിദ്യാർഥിയെ മർദ്ദിച്ചതിന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരെ പൊലീസ് കേസ്. കേസെടുത്തതിന് പിന്നാലെ ഇയാൾ വിദ്യാർഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടുപേരും പഠിക്കുന്ന മഹീന്ദ്ര സർവകലാശാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുമാറിന്റെ മകൻ ബന്ദി ഭാഗീരഥ് സായിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കോളജ് പരിസരത്ത് വെച്ച് ബന്ദി ഭഗീരഥ് ശ്രീറാം എന്ന വിദ്യാർഥിയെ ആവർത്തിച്ച് അടിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഭഗീരഥിന്റെ സുഹൃത്തും വിദ്യാർഥിയെ ആക്രമിക്കുന്നത് കാണാം. രണ്ടാമത്തെ വീഡിയോയിൽ ശ്രീറാമിനെ ഭഗീരഥും മറ്റ് അഞ്ചോ ആറോ വിദ്യാർഥികളും ചേർന്ന് അവന്റെ ഹോസ്റ്റൽ മുറിയിൽ അപമാനിക്കുകയും മർദിക്കുകയും ചെയ്യുന്നു. ഭഗീരഥൻ ശ്രീറാമിന്റെ മുഖത്ത് അടിക്കുന്നത് കാണാം. പിന്നീട് മറ്റുള്ളവരും വിദ്യാർഥിയെ മർദ്ദിച്ചു. സഹപാഠിയുടെ സഹോദരിയോട് ശ്രീറാം മോശമായി പെരുമാറിയെന്നാണ് ഭഗീരഥ് വാദം ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ, ബന്ദി സഞ്ജയ് കുമാറിന്റെ ഓഫീസ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.
ഇതിൽ താൻ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ശ്രീറാം സമ്മതിക്കുന്നതായി കാണാം. ഭഗീരഥന്റെ സുഹൃത്തിന്റെ സഹോദരിക്ക് താൻ ഒരു സന്ദേശം അയച്ചിരുന്നുവെന്നും മന്ത്രിയുടെ മകൻ വിഷയം ചർച്ച ചെയ്യാൻ സമീപിച്ചപ്പോൾ തന്നോടും മോശമായി പെരുമാറിയെന്നും ശ്രീറാം പറഞ്ഞു. രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നും അതിനുശേഷം ഒത്തുതീർപ്പിലെത്തിയെന്നും ശ്രീറാം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.