ഹൈദരാബാദ്: തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഞായറാഴ്ച രാത്രി ഹൈദരാബാദിെല അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹത്തിെൻറ അഞ്ച് ഗൺമാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 25ന് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം ഹരിത ഹരം പരിപാടിയിൽ മന്ത്രി പെങ്കടുത്തിരുന്നു. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. തെലങ്കാന മന്ത്രിസഭയിലെ മൂന്നു എം.എൽ.എമാർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തെലങ്കാനയിൽ ഇതുവരെ 13,436 പേർക്കാണ് കോവിഡ് ബാധിച്ചത്. 4928 പേർ രോഗമുക്തി നേടി. 243 പേർ സംസ്ഥാനത്ത് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.