'മയിൽ കറി'പണി തന്നു; യൂട്യൂബർ അറസ്റ്റിൽ

ചണ്ഡീഗഡ്: തെലങ്കാന യൂട്യൂബറുടെ മയിൽ കറി വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചക്ക് വഴിതെളിച്ചിട്ടുണ്ട്. ചണ്ഡീഗഡിലെ രാജന്ന സിർസില്ല ജില്ലയിലാണ് സംഭവം.

ഞായറാഴ്ചയാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടം പ്രണയ് കുമാർ എന്ന യൂട്യൂബറാണ് തന്‍റെ ചാനലിൽ മയിൽകറി വിഡിയോ അപ് ലോഡ് ചെയ്തത്. സംഭവം വിവാദമായതോടെ യൂട്യൂബ് അധികൃതർ വിഡിയോ ചാനലിൽ നിന്ന് നീക്കം ചെയ്തിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മയിൽ കറി പാകം ചെയ്യുന്ന വിധം വിഡിയോ പോസ്റ്റ് ചെയ്ത വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്കല്ലപ്പള്ളി ഗ്രാമത്തിലെത്തി ഇയാളുടെ വീട്ടിൽ നിന്ന് കറി കണ്ടെടുത്തു. കറി സാമ്പിൾ ഫോറൻസിക് പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. സാമ്പിളുകൾ പരിശോധിച്ച് മയിലിന്‍റെ ഇറച്ചിയാണെങ്കിൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Telangana man prepares 'Peacock curry' for YouTube views

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.