ന്യൂഡൽഹി: തെലങ്കാനയിൽ കോൺഗ്രസിനെ മിന്നുന്ന വിജയത്തിലേക്ക് നയിച്ച പി.സി.സി അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. ഡൽഹിയിൽ നടന്ന നേതൃയോഗമാണ് തീരുമാനമെടുത്തത്. ഹൈദരബാദിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്ന് പാർട്ടി ആസ്ഥാനത്ത് തീരുമാനം പ്രഖ്യാപിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.
രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ഒരു വിഭാഗം മുതിർന്ന കോൺഗ്രസ് നേതാക്കൾ പരാതി പറഞ്ഞിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പു വിജയത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹത്തെ മാറ്റിനിർത്തുന്നത് ഉചിതമല്ലെന്ന പൊതുവികാരമാണ് നേതൃത്വം പരിഗണിച്ചത്. ബി.ആർ.എസ് ഭരണത്തെ അട്ടിമറിച്ച് 64 സീറ്റ് നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ അധികാരമുറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.